Sections

നെടുമങ്ങാട് നഗരസഭയിൽ ക്ഷീര കർഷക സംഗമം: മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു

Friday, Jan 12, 2024
Reported By Admin
Dairy Farmers Meet in Nedumangad

നെടുമങ്ങാട് നഗരസഭയുടെ ക്ഷീരകർഷക സംഗമം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി വിതരണം, സൗജന്യ കിറ്റ് വിതരണം, സ്വയംതൊഴിൽ സംരംഭകർക്ക് സബ്സിഡി വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. സർക്കാരിന്റെ എന്തെങ്കിലും സഹായം എത്തിച്ചേരാത്ത ഒരു കുടുംബവും കേരളത്തിൽ ഇല്ലെന്ന് മന്ത്രി പറഞ്ഞു. നഗരസഭ മുൻകൈയെടുത്ത് പാലിന് സബ്സിഡി നൽകുന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ഒരു ലിറ്റർ പാലിന് മൂന്ന് രൂപ വച്ചാണ് സബ്സിഡി നൽകുന്നത്.ഒൻപത് വാർഡുകളിലായി 180 കർഷകർക്കാണ് സബ്സിഡി ലഭിക്കുക.ഇതിനായി ക്ഷീര സമൃദ്ധി പാലിന് സബ്സിഡി പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപയാണ് നഗരസഭ നൽകുന്നത്. ധാതുലവണ മിശ്രിതവും വിരമരുന്നും അടങ്ങുന്ന സൗജന്യ കിറ്റും സ്വയം തൊഴിൽ കർഷകർക്കുള്ള സബ്സിഡി വിതരണവും ചടങ്ങിൽ നടന്നു.

നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. രവീന്ദ്രൻ, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാർ കൗൺസിലർമാർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.