Sections

ക്ഷീരവകുപ്പ് തീറ്റപ്പുൽക്കൃഷി സംബന്ധിച്ച പരിശീലനപരിപാടി സംഘടിപ്പിക്കുന്നു

Saturday, Oct 21, 2023
Reported By Admin
Fodder Farming

ക്ഷീരവകുപ്പ് പരിശീലനപരിപാടി


കോട്ടയം: കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 26, 27 തീയതികളിൽ തീറ്റപ്പുൽക്കൃഷി സംബന്ധിച്ച പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സൈലേജ് നിർമാണത്തിനുള്ള പ്രായോഗിക പരിശീലനവും നൽകും. താത്പര്യമുള്ളവർ ഒക്ടോബർ 26ന് രാവിലെ 10ന് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലനകേന്ദ്രത്തിലെത്തി രജിസ്ട്രേഷൻ നടത്തണം. 20 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം,അർഹമായ ദിനബത്ത,യാത്രാബത്ത എന്നിവ നൽകും. വിശദവിവരത്തിന് ഫോൺ: 0481 2302223.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.