Sections

ചെറിയ ചെറിയ തീരുമാനങ്ങളും ശീലങ്ങളും നിങ്ങളുടെ ജീവിതം മാറ്റിമറിക്കും

Saturday, Nov 22, 2025
Reported By Soumya
Small Daily Habits Can Transform Your Life: The Power of Consistency

നമ്മുടെ ജീവിതത്തിൽ വലിയ മാറ്റം വരാൻ പലപ്പോഴും വലിയ കാര്യങ്ങൾ വേണ്ട... ഒരു ചെറിയ തീരുമാനവും ചെറിയ ശീലവും മതി.

എല്ലാ വിജയകരമായ ആളുകളും ചെറിയ ചെറിയ കാര്യങ്ങൾ ദിവസേന ചെയ്യുന്നവരാണ്. നിങ്ങളുടെ ജീവിതവും ഇന്നുതന്നെ മാറാം. പ്രതിദിനം രാവിലെ എഴുന്നേറ്റപ്പോൾ രണ്ട് വഴികളാണ് നമ്മൾ കാണുന്നത്

  1. എളുപ്പവഴി - ഫോൺ എടുത്തു സ്ക്രോൾ ചെയ്യുക
  2. ശരിയായ വഴി - നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി അടിയന്തരമായി ഒന്നെങ്കിലും ചെയ്യുക

എല്ലാവരും ഒന്നാമത്തെ വഴിയാണ് തിരിക്കുന്നത്. വിജയിക്കുന്നവർ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഉദാഹരണമായി നിങ്ങൾ ഇംഗ്ലീഷ്, സ്കിൽസ്, സ്റ്റഡീസ്, ബിസിനസ് ഏതുമാകട്ടെ, ദിവസേന 20-30 മിനിറ്റ് മാത്രമെങ്കിലും കോൺസിസ്റ്റന്റലി ചെയ്താൽ 99% ആളുകളെക്കാൾ മുൻപിലേക്ക് നിങ്ങളെ എത്തിക്കും.മറ്റുള്ളവർ നിങ്ങളെ വിശ്വസിക്കാത്തത് പ്രശ്നമല്ല നിങ്ങൾ തന്നെ നിങ്ങളെ വിശ്വസിച്ചു തുടങ്ങുന്നത് ആണ് യഥാർത്ഥ ടെർണിങ് പോയിന്റ്.

  • നിങ്ങളുടെ ജീവിതം മാറ്റാൻ വേണ്ടത് തുടർച്ച മാത്രമാണ്. പ്രതിദിനം ചെറിയൊരു കാര്യവും ചെയ്യുക. അതാണ് ഭാവിയിലെ നിങ്ങളെ നിർമ്മിക്കുന്നത്.
  • ഡെയിലി 20 മിനിറ്റ്സ് ഒരു സ്കിൽ കോൺസിസ്റ്റന്റലി പ്രാക്ടീസ് ചെയ്യുക. ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷൻ, ക്രീയേറ്റീവ് സ്കിൽ, കോഡിങ്, ബിസിനസ് എന്തുമാകട്ടെ.
  • പരാജയിക്കുന്നത് നോർമൽ ആണ്. വീണ്ടും തുടങ്ങാനുള്ള മനസ് ആണ് എക്സ്ട്രാർഡിനേരി.
  • സ്ക്രോൽ ചെയ്യുന്നത് നിങ്ങളെ എന്റർടൈൻമെന്റ് ചെയ്യും. ലേണിംഗ് നിങ്ങളെ അപ്ഗ്രേഡ് ചെയ്യും.
  • നിങ്ങളെ വളരാൻ പ്രചോദിപ്പിക്കുന്ന 2-3 ആളുകൾ മതി.
  • എല്ലാവരും തുടങ്ങുമ്പോൾ സീറോയിൽ നിന്നാണ്. നിങ്ങളും തുടങ്ങുക ഇപ്പോൾ തന്നെ.

ജീവിതം മാറ്റാൻ പെർഫെക്ട് ടൈം കാത്തിരിക്കേണ്ട ഇപ്പോഴുള്ള ഈ നിമിഷമാണ് നിങ്ങളുടെ ഫുചർ ഡിസൈഡ് ചെയ്യുന്നത്.

ഇന്ന് തുടങ്ങി നോക്കൂ. ഒരു വർഷത്തിനുശേഷം നിങ്ങൾ തന്നെ നിങ്ങളെ തിരിച്ചറിയില്ല.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.