Sections

സിഎസ്ബി ബാങ്കിൻറെ അറ്റാദായത്തിൽ 19 ശതമാനം വർധനവ്

Friday, Apr 28, 2023
Reported By Admin
CSB Bank

സിഎസ്ബി ബാങ്കിൻറെ അറ്റാദായം 547 കോടി രൂപയിലെത്തി


കൊച്ചി: സിഎസ്ബി ബാങ്കിൻറെ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ അറ്റാദായം 19 ശതമാനം വാർഷിക വളർച്ചയോടെ 547 കോടി രൂപയിലെത്തി. 2022 സാമ്പത്തിക വർഷം 458 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം 15 ശതമാനം വർധനവോടെ 707 കോടി രൂപയുടെ പ്രവർത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം 16 ശതമാനം വർധനവോടെ 1334 കോടി രൂപയിലും എത്തിയിട്ടുണ്ട്.

കഴിഞ്ഞ ത്രൈമാസങ്ങളെ അപേക്ഷിച്ച് മാർച്ച് 31ന് അവസാനിച്ച നാലാം ത്രൈമാസത്തിൽ മൊത്തം നിഷ്ക്രിയ ആസ്തികൾ 1.26 ശതമാനമായും അറ്റ എൻപിഎ 0.35 ശതമാനമായും മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൻറെ നാലാം ത്രൈമാസത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധനവോടെ 156.34 കോടി രൂപയുടെ അറ്റാദായവും ബാങ്ക് കൈവരിച്ചിട്ടുണ്ട്.

25 ശതമാനം ബിസിനസ് വളർച്ചയോടെയാണ് തങ്ങൾ 547 കോടി രൂപയുടെ അറ്റാദായം നേടിയതെന്ന് പ്രവർത്തന ഫലങ്ങളെ കുറിച്ചു പ്രതികരിക്കവെ സിഎസ്ബി ബാങ്ക് മാനേജിങ് ഡയറക്ടർ പ്രളയ് മുണ്ടൽ പറഞ്ഞു. വായ്പകളുടെ കാര്യത്തിൽ 31 ശതമാനവും നിക്ഷേപങ്ങളുടെ കാര്യത്തിൽ 21 ശതമാനവും വളർച്ച കൈവരിക്കാനായി. പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന സൂചകങ്ങളെല്ലാം മികച്ച നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.