- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇൻഷുറൻസ് ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 29,589 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുൻവർഷമിതേ കാലയളവിലെ 25,457 കോടി രൂപയേക്കാൾ 17 ശതമാനം വർധനയാണിത്.
എസ്ബിഐ ലൈഫിൻറെ പ്രൊട്ടക്ഷൻ ന്യൂ ബിസിനസ് പ്രീമിയം ഈ കാലയളവിൽ മുൻവർഷത്തേക്കാൾ 19 ശതമാനം വർധനയോടെ 3,636 കോടി രൂപയിലെത്തി. വ്യക്തിഗത സംരക്ഷണത്തിനുള്ള പുതിയ ബിസിനസ് പ്രീമിയം 6 ശതമാനം വളർച്ചയോടെ 996 കോടി രൂപയായി. വ്യക്തിഗത ന്യൂ ബിസിനസ് പ്രീമിയം ഇക്കഴിഞ്ഞ മാർച്ച് 31-ന് മുൻവർഷമിതേ കാലയളവിലേതിനേക്കാൾ 27 ശതമാനം വളർച്ചയോടെ 20,906 കോടി രൂപയിലെത്തി. വിപണി വിഹിതം 24.3 ശതമാനമാണ്.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 1,721 കോടി രൂപയാണ്. കമ്പനിയുടെ സോൾവൻസി അനുപാതം 1.50 എന്ന റെഗുലേറ്ററി ആവശ്യകതയേക്കാൾ 2.15 എന്ന ശക്തമായ നിലയിൽ തുടരുന്നു.
ടാറ്റാ എഐഎ ലൈഫ് ഫോർച്യൂൺ പെൻഷൻ പദ്ധതി കൂടുതൽ മെച്ചപ്പെടുത്തി... Read More
എസ്ബിഐ ലൈഫ് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 2023 മാർച്ച് 31-ന് 3,07,339 കോടി രൂപയാണ്. മുൻവർഷമിതേ കാലയളവിലിത് 2,67,409 കോടി രൂപയായിരുന്നു. വളർച്ച 15 ശതമാനം. ഡെറ്റ്, ഇക്വിറ്റി അനുപാതം 71:29 ആണ്. കടംഉപകരണങ്ങളിൽ 94 ശതമാനത്തിനും 'ട്രിപ്പിൾ എ' റേറ്റിംഗ് ഉണ്ട്.
വളരെ വിപുലമായ കമ്പനിയുടെ വിതരണ ശൃംഖലയിൽ പരിശീലനം ലഭിച്ച 2,75,374 പ്രഫഷണലുകൾ ഉൾപ്പെടുന്നു. ബാങ്കഷ്വറൻസ്, ഏജൻസി, കോർപറേറ്റ് ഏജൻറ്റുമാർ, ബ്രോക്കേഴ്സ്, വെബ് അഗ്രിഗേറ്റർമാർ, ഇൻഷുറൻസ് വിപണന സ്ഥാപനങ്ങൾ, പോയിൻറ് ഓഫ് സെയിൽസ് തുടങ്ങി രാജ്യത്തൊട്ടാകെ കമ്പനിക്ക് 992ഓഫീസുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.