- Trending Now:
എറണാകുളം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രചാരണ വാഹനം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഫ്‌ലാഗ് ഓഫ് ചെയ്തു. എന്താണ് കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി, ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാം, ആര്‍ക്കൊക്കെ അപേക്ഷിക്കാം, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങളാണ് പ്രചാരണ വാഹനത്തിലൂടെ നല്‍കുന്നത്. കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച വാഹനം വിവിധ പഞ്ചായത്തുകളിലൂടെ സഞ്ചരിക്കും.
കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ഖാരിഫ് 2022 ലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.
ജില്ലയില്‍ നെല്ല്, വാഴ, പൈനാപ്പിള്‍, മഞ്ഞള്‍, കൊക്കോ, ജാതി, ,പച്ചക്കറികളായ പടവലം, പാവല്‍, പയര്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകളാണ് പദ്ധതിയില്‍ വരുന്നത്. വാഴയ്ക്ക് ജില്ലയിലെ സൂചന കാലാവസ്ഥാ നിലയങ്ങള്‍ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം , നായരമ്പലം, കുമ്പളങ്ങി, ആലങ്ങാട്, കിഴക്കമ്പലം, പെരുമ്പാവൂര്‍, മൂക്കന്നൂര്‍, പൂത്തൃക്ക, മഞ്ഞല്ലൂര്‍, വേങ്ങൂര്‍, നെല്ലിക്കുഴി, നേര്യമംഗലം, പാമ്പാക്കുട, മുളന്തുരുത്തി, എന്നീ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.
കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അതാത് പഞ്ചായത്തുമായി ബന്ധപ്പെട്ട കാലാവസ്ഥാ നിലയത്തില്‍ ഇന്‍ഷുറന്‍സ് കാലയളവില്‍ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചാകും നഷ്ടപരിഹാരം. വെള്ളപ്പൊക്കം, കാറ്റ്, ഉരുള്‍പ്പൊട്ടല്‍ എന്നിവ മൂലമുള്ള വ്യക്തിഗത വിളനാശങ്ങള്‍ക്കും നഷ്ടപരിഹാരം കിട്ടും.
പിഎം കിസാന്‍ ഗഡു സമയപരിധി നീട്ടി, 6000 രൂപ നഷ്ടപ്പെടില്ല
... Read More
ഓരോ വിളയുടെയും ഇന്‍ഷുറന്‍സ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. കര്‍ഷകര്‍ക്ക് ഓണ്‍ലൈനായും (www.pmfby.gov.in) ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ വഴിയും ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ വഴിയും പദ്ധതിയില്‍ ചേരാം. വിളകള്‍ക്ക് വായ്പയെടുത്ത കര്‍ഷകരെ നിര്‍ദ്ദിഷ്ട ബാങ്കുകള്‍ പദ്ധതിയില്‍ ചേര്‍ക്കണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാര്‍, നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പിയും സമര്‍പ്പിക്കണം. പാട്ടത്തിന് കൃഷി ചെയ്യുന്നവര്‍ പാട്ടകരാറിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848322803 എന്ന നമ്പറില്‍ ബന്ധപ്പെടാം.
കളക്ടറേറ്റ് വളപ്പില്‍ നടന്ന ഫ്‌ലാഗ് ഓഫ് പരിപാടിയില്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ രാജി ജോസ്, ഡെപ്യൂട്ടി ഡയറക്ടര്‍ (ക്രെഡിറ്റ്) സെരിന്‍ ഫിലിപ്പ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.