Sections

മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നത് പോലെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഇനി പോർട്ട് ചെയ്യാം

Tuesday, Jul 11, 2023
Reported By admin
card

ഉപയോക്താവിന്റെ കാർഡ് അക്കൗണ്ട്, ബാലൻസ് എന്നിവയെ ബാധിക്കാത്തവിധമാണ് ക്രമീകരണം


മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നത് പോലെ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകളുടെ നെറ്റ് വർക്കും ഇനി പോർട്ട് ചെയ്യാം. ഒക്ടോബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് സർക്കുലറിൽ പറയുന്നു. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സേവനദാതാക്കളെ തെരഞ്ഞെടുക്കാൻ കഴിയുംവിധമാണ് സംവിധാനം ഒരുക്കുന്നത്. 

മുഖ്യമായി ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാർഡുകളുടെ സേവനദാതാക്കൾ വിസ, മാസ്റ്റർകാർഡ്, റുപേ തുടങ്ങിയവയാണ്. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള കാർഡ് നെറ്റ് വർക്കിലേക്ക് സ്വിച്ച് ചെയ്യാൻ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കുന്നതെന്ന് റിസർവ് ബാങ്കിന്റെ സർക്കുലറിൽ പറയുന്നു. 

ഉപയോക്താവിന്റെ കാർഡ് അക്കൗണ്ട്, ബാലൻസ് എന്നിവയെ ബാധിക്കാത്തവിധമാണ് ക്രമീകരണം. നിലവിൽ ഇഷ്ടമുള്ള കാർഡ് നെറ്റ് വർക്ക് തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് സാധിക്കില്ല. അതായത് കാർഡിനായി അപേക്ഷിക്കുമ്പോൾ ഇഷ്ടമുള്ള കാർഡ് നെറ്റ് വർക്ക് ചോദിക്കാൻ കഴിയില്ലെന്ന് സാരം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.