Sections

ഞായറാഴ്ച ലോക്ഡൗണ്‍ ബാങ്കിഗ് സേവനത്തെ ബാധിക്കില്ല- പക്ഷേ...

Thursday, Jan 20, 2022
Reported By Admin
bank

നിലവിലെ കോവിഡ് വ്യാപനം അതിഭീകരമായി ബാധിച്ചിരിക്കുന്ന മേഖലയാണ് ബാങ്കിംഗ്

 

ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ? ലോക്ഡൗണ്‍ ഞായറാഴ്ച അല്ലേ അതുകൊണ്ട് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെയൊന്നും ബാധിക്കില്ലെന്നാണോ നിങ്ങളുടെ ധാരണ? എന്നാല്‍ നിങ്ങള്‍ തെറ്റി. നിലവിലെ കോവിഡ് വ്യാപനം അതിഭീകരമായി ബാധിച്ചിരിക്കുന്ന മേഖലയാണ് ബാങ്കിംഗ്.

കോവിഡ് ബാധിക്കുന്ന ബാങ്ക് ജീവനക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കൗണ്ടറുകളില്‍ ജീവനക്കാര്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ എസ്.ബി.ഐ ഉള്‍പ്പെടെ പല ബാങ്കുകളും അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസുകളില്‍ നിന്നുള്ളവരെ ശാഖകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ മാറ്റുന്നുണ്ട്. അവരില്‍ പലര്‍ക്കും കോവിഡ് ബാധിക്കുന്നത് മറ്റൊരു തലവേദനയാണ്.

ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലും ഉപഭോക്തൃ സേവനത്തിലും സര്‍ക്കാര്‍ ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. കോവിഡിന്റെ ആദ്യ വ്യാപനം രൂക്ഷമായപ്പോള്‍ ബാങ്കുകളുടെ പ്രവൃത്തിദിനത്തിലും പ്രവര്‍ത്തന സമയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സമാന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് ബാങ്ക് ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും സംഘടന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. 

നിശ്ചിത കാലത്തേക്ക് ഇത്തരം നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാനതല ബാങ്കിങ് സമിതിക്കും നിവേദനം നല്‍കുന്നുണ്ട്. അതിനാല്‍ ഉടന്‍ തന്നെ ബാങ്കിംഗ് മേഖലയിലും നിയന്ത്രണം പ്രതീക്ഷിക്കാം. അത് ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കുമെന്നതിനാല്‍ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഉടന്‍ ചെയ്തു തീര്‍ക്കേണ്ടത് അനിവാര്യമാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.