Sections

കോപ് കേരള: കേരളത്തിലെ സഹകരണ മേഖലയിലെ ഉത്പന്നങ്ങൾ ഏകീകൃത ബ്രാൻഡിംഗിനു കീഴിൽ

Friday, Feb 03, 2023
Reported By Admin
COOP Kerala

സഹകരണ ഉത്പന്നങ്ങൾ ഇനി കോപ് കേരള


കേരളത്തിലെ സഹകരണ മേഖലയിലെ ഉത്പന്നങ്ങൾ ഏകീകൃത ബ്രാൻഡിംഗിനു കീഴിൽ വിപണിയിൽ സജീവമാക്കുന്നതിനുവേണ്ടി ''ബ്രാൻഡിംഗ് ആന്റ് മാർക്കറ്റിംഗ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്റ്റ്സ് എന്ന പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നൽകിയതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി സഹകരണ മേഖലയിലെ ഉല്പന്നങ്ങളെ ഒറ്റ ബ്രാൻഡിന് കീഴിലാലാക്കുകയും പൊതു ട്രേഡ് മാർക്കോടെ വിപണിയിലെത്തിക്കുന്നതിനുമായി കോപ് കേരള എന്ന ട്രേഡ് മാർക്ക് രൂപകൽപ്പന ചെയ്യ്തിട്ടുണ്ട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കോപ്പ് കേരള എന്ന ഏകീകൃത സഹകരണ ബ്രാൻഡിലൂടെയാണ് വിപണി ശൃംഖല സാധ്യമാക്കുക.

കേരളത്തിലെ പ്രധാന സ്ഥലങ്ങളിൽ കോപ് മാർട്ട് എന്ന പേരിൽ ഔട്ട്ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 12 സംഘങ്ങളുടെ 28 ഉത്പന്നങ്ങൾക്ക് ബ്രാഡിങ്ങായി.

ഗുണനിലവാര പരിശോധന ലാബുകൾ സജ്ജമാക്കുക, ഓൺലൈൻ വിപണി സൃഷ്ടിക്കുക, ദേശീയ അന്തർദേശീയ വിപണിയിലേക്ക് സഹകരണമേഖലയിലെ ഉത്പന്നങ്ങൾ എത്തിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി E-selling Mobile Application & Web Application Software തയ്യാറാക്കുന്നതിനുള്ള നടപടിയും പുരോഗതിയിലാണ്. എം.എൽ.എ മാരായ വാഴൂർ സോമൻ, വി ശശി, പി ബാലചന്ദ്രൻ, സി സി മുകുന്ദൻ എംഎൽഎ എന്നിവരുടെ ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.