ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിത സാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു. വേഗമാർന്ന ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഉറക്കമില്ലായ്മ ഒത്തിരി ആളുകളുടെ ഒരു പ്രശ്നമാണ്. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയെന്നു നോക്കാം.
- കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക, ഉറങ്ങിയാൽ തന്നെ അൽപസമയത്തിനുശേഷം ഉണരുക, അഗാധമായ ഉറക്കം സ്ഥിരമായി നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളുടെയെല്ലാം പ്രധാന കാരണം അധികമായ ടെൻഷനാണ്.അമിത ആശങ്ക ഉണ്ടാകുമ്പോൾ ശരീരത്തിലെ അഡ്രിനാലിനും സമാനമായ ഹോർമോണുകളും ഉത്തേജിപ്പിക്കപ്പെടുകയും അവ ഉണർവിനു കാരണമായ മസ്തിഷ്കഭാഗത്തെ ത്രസിപ്പിക്കുകയും ചെയ്യുന്നു.
- വിഷാദരോഗം ബാധിച്ച 90 ശതമാനം പേരിലും ഉറക്കം കുറയുന്നതായി കാണുന്നു. അമിത ആശങ്കയുണ്ടാകുമ്പോൾ ഉറക്കം കിട്ടാനാണ് വൈകുന്നതെങ്കിൽ വിഷാദരോഗംമൂലം ഉറക്കം നേരത്തെ അവസാനിക്കുന്നു. വിഷാദരോഗം ബാധിച്ചവർ രാവിലെ മൂന്നുമണിക്കോ നാലുമണിക്കോ മറ്റോ എഴുന്നേൽക്കുന്നു.
- ജോലിയിലുള്ള അഡിക്ഷൻ, ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം, നിരന്തരമായ പുകവലി, വ്യക്തിജീവിതത്തിലെ നിരാശകൾ, അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതി തുടങ്ങിയവയൊക്കെ ഉറക്കമില്ലായ്മയ്ക്കു കാരണമാണ്.
- ജോലിസ്ഥലംമാറ്റം, പരീക്ഷയുടെ തലേദിവസത്തെ തയ്യാറെടുപ്പ്, വിവാഹത്തിനുള്ള തയ്യാറെടുക്കൽ തുടങ്ങിയ സന്ദർഭങ്ങളിലുണ്ടാകുന്ന ഉറക്കക്കുറവ് അധികനാൾ നീണ്ടുനിൽക്കുന്നതോ ഒരു രോഗത്തിന്റെ ഭാഗമായി വരുന്നതോ അല്ല. സമ്മർദത്തിനു കാരണമായ സാഹചര്യം മാറുന്നതിനനുസരിച്ച് ഉറക്കം പഴയതുപോലെയാകും.
- ചിലർ സമയത്തിന് ഉറങ്ങാൻ സാധിക്കുമോ എന്ന് ആകുലപ്പെടുന്നു. കിടന്ന് കുറച്ചുനേരം കഴിഞ്ഞ് ഉറക്കം കിട്ടിയില്ലെങ്കിൽ ഇവർ സമയം നോക്കും. അപ്പോൾ ആശങ്ക വർധിക്കുന്നു. ലഭിക്കേണ്ട ഉറക്കംകൂടി ഇങ്ങനെ ഇല്ലാതാകുന്നു. പിന്നീട് ഇതൊരു നിത്യപ്രശ്നമായി മാറുന്നതോടെ ഏറെ മാനസിക ക്ലേശം അനുഭവിക്കേണ്ടി വരുന്നു. ഉറക്കം ലഭിക്കാതെ വരുന്നതോടെ കിടക്കുന്ന മുറിയും മെത്തയും മറ്റും ഉറക്കമില്ലാത്ത അവസ്ഥയുടെ അടയാളങ്ങളായി മനസ്സിൽ പതിയുന്നു. ഉറക്കമില്ലാത്ത അവസ്ഥയുമായി മനസ്സ് ഇവയെ ബന്ധപ്പെടുത്തുന്നതുകൊണ്ട് ഇവ കാണുമ്പോൾത്തന്നെ ഉറക്കം ഉല്ലാതാകുന്നു. ഇത് ഒരുതരം ശീലമാക്കുന്നു.
- ആസ്ത്മ, എംഫസിമ, സന്ധിവാതം മുതലായ രോഗങ്ങൾക്കു പുറമെ നീണ്ടുനിൽക്കുന്ന വേദനയും ഉറക്കം നഷ്ടപ്പെടുത്തിയേക്കാം.
- മദ്യം കഴിച്ചാൽ തുടക്കത്തിൽ ഉറക്കം ലഭിക്കുമെന്നു തോന്നുമെങ്കിലും പിന്നീടുള്ള ഉറക്കം അവതാളത്തിലാകുന്നു. രാത്രി പലവട്ടം ഉറക്കത്തിൽനിന്ന് എഴുന്നേൽക്കേണ്ടിവരുന്നു.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ക്രിയാത്മകമായി വിമർശിക്കാനുള്ള കഴിവ് എങ്ങനെ നേടാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.