- Trending Now:
മനുഷ്യനെ നാലായി തരം തിരിച്ചിട്ടുണ്ട്. മനുഷ്യന്റെ സ്വഭാവപ്രകൃതി അനുസരിച്ചാണ് തരംതിരിവ്.
ഈ നാലു മനുഷ്യരുടെയും പ്രത്യേകതകൾ എന്തൊക്കെയാണെന്നാണ് ഇന്ന് നാം നോക്കുന്നത്.
നമ്മൾ എപ്പോഴും ഒരു പാറ അല്ലെങ്കിൽ കല്ലെടുത്ത് മുറ്റത്ത് ഇട്ട് കഴിഞ്ഞാൽ അത് അവിടെ കിടക്കും മുറ്റവുമായി യാതൊരു ബന്ധവുമില്ലാതെ ആയിരിക്കും അത് അവിടെ കിടക്കുക. അതുപോലെ വല്ല കുളത്തിലോ കിണറ്റിലോ ഇട്ടാലും ആ കല്ലിന് യാതൊരു മാറ്റവും ഇല്ലാതെ അത് അവിടെ തന്നെ കിടക്കും. പരിതസ്ഥിതി അനുസരിച്ച് ഉണ്ടാകുന്ന ചില മാറ്റങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. അതുപോലെയാണ് ചില മനുഷ്യർ മറ്റാരുമായി ബന്ധപ്പെടാതെ അവരുടെ സ്വഭാവം മാത്രം കാണിച്ചുകൊണ്ട് ജീവിക്കുന്ന ചില മനുഷ്യരുണ്ട്. സമൂഹത്തിന്റെ വേദന എന്താണ് സന്തോഷം എന്താണെന്ന് അല്ലെങ്കിൽ മറ്റുള്ളവരുടെ പ്രശ്നങ്ങൾ എന്താണെന്ന് ഒന്നും വിചാരമില്ലാതെ വേറൊന്നും ശ്രദ്ധിക്കാതെ സ്വന്തം ജീവിതം മാത്രം നോക്കി ജീവിക്കുന്ന ചിലരുണ്ട് ഇങ്ങനെയുള്ള ആളുകളെയാണ് പാറ മനുഷ്യൻ എന്ന് പറയുന്നത്.
തനിക്ക് എന്താണ് വേണ്ടത് അത് മാത്രം പ്രകൃതിയിൽ നിന്ന് എടുത്തു കൊണ്ട് ജീവിക്കുന്ന മനുഷ്യർ. ഇവർക്ക് ശരിയും തെറ്റും ഒന്നുമില്ല തനിക്ക് ആവശ്യമുള്ളത് എന്താണോ അത് എടുക്കുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. അതിനുവേണ്ടി മറ്റുള്ളവരെ കൊല്ലുവാനോ നശിപ്പിക്കുവാനോ ഒന്നും അവർക്ക് യാതൊരു മടിയും ഉണ്ടാവുകയില്ല. ഇവരുടെ കാര്യം നേടാൻ വേണ്ടി ഏതൊരറ്റം വരെ പോവുകയും അതിനു വേണ്ടി മാത്രം ഉള്ള ജീവിതമായിരിക്കും അവരുടെത്.അവരുടെ ലാഭത്തിനുവേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുവാനും ഒന്നും ഇവർക്ക് യാതൊരു മടിയും ഉണ്ടാവുകയില്ല. ഇത്തരക്കാരെ നിർബന്ധമായും നിങ്ങളുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തേണ്ടവരാണ്.
മൃഗങ്ങളെ പോലെ തന്നെ തങ്ങൾക്ക് ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ നിന്നും വലിച്ചെടുക്കുന്നു. പക്ഷേ ചില കാര്യങ്ങൾ അവർ തിരിച്ചു നൽകുകയും ചെയ്യും. ഉദാഹരണമായി പ്ലാവ് ചക്ക കൊടുക്കുന്നത് പോലെയും മാവ് മാങ്ങ കൊടുക്കുന്നത് പോലെ അവർക്ക് ആവശ്യമായ കാര്യങ്ങൾ സമൂഹത്തിൽ നിന്നും വലിച്ചെടുത്തിട്ട് തിരിച്ച് ചിലത് കൊടുക്കുന്ന ആളുകളാണ് ഇത്തരക്കാർ. ഇത് പ്രധാനമായും കുടുംബസ്ഥരായിട്ടുള്ളവരുടെ സ്വഭാവമായിരിക്കും. തന്റെ ഭാര്യയെ മക്കളെയും സംരക്ഷിക്കാൻ വേണ്ടിയിട്ട് സഹായം ചെയ്യുന്ന ആളുകൾ ആയിരിക്കും. പക്ഷേ സാമൂഹ്യപരമായ കാര്യങ്ങൾക്ക് വേണ്ടി ഒരുപാട് സഹായം ഒന്നും ഇത്തരക്കാർ ചെയ്യാറില്ല. ഇവർക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഇവർ സഹായം ചെയ്യാറുള്ളത്. ഭൂരിഭാഗം ആളുകളും ഇത്തരത്തിലുള്ളവരാണെങ്കിലും ഇതിൽ തെറ്റൊന്നും പറയാനില്ല. എങ്കിലും സമൂഹത്തിന് പ്രചോദനം നൽകുന്ന കാര്യങ്ങൾ ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇവർ അവരുടെ കുടുംബത്തിൽ മാത്രം ഒതുങ്ങി ജീവിക്കുന്നവർ ആയിരിക്കും.ഈ ലോകത്തിലുള്ളതിൽ 90% ത്തോളം ആളുകളും ഇത്തരത്തിലുള്ളവർ ആയിരിക്കാം.
സൂര്യൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ പ്രകാശവും ചൂടും നൽകിക്കൊണ്ടിരിക്കുന്നു. ഇതുപോലെയാണ് ചില ആളുകൾ അവർ സമൂഹത്തിന് നന്മ മാത്രം നൽകിക്കൊണ്ട് ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്തവർ ആയിരിക്കും. ഒരു ശതമാനത്തിന് താഴെയായിരിക്കും ഇത്തരക്കാർ ഉള്ളത്. ഇവർ സമൂഹത്തിന് പ്രകാശം പരത്തുന്ന നേർവഴി കാണിക്കുന്നവർ ആയിരിക്കും. ലോകത്തിൽ പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നത് ഈ വിഭാഗത്തിൽപ്പെടുന്ന ആളുകളാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒന്നും പ്രതീക്ഷിക്കാതെ തന്നെ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്ന വരാണ് ഇവർ. ഉദാഹരണമായി യേശുദേവനെ പോലെയോ മഹാത്മാഗാന്ധി, ബുദ്ധൻ സ്വാമി വിവേകാനന്ദൻ തുടങ്ങിയവരെപ്പോലെ നിരവധി ആളുകൾ സമൂഹത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഒന്നും എടുക്കാതെ തന്നെ അങ്ങോട്ട് മികച്ച കാര്യങ്ങൾ നൽകി സമൂഹത്തെ നയിച്ചുകൊണ്ട് പോകുന്ന ആളുകൾ ആയിരുന്നു. ഇതിൽ ഏതു വിഭാഗത്തിലാണ് നിങ്ങൾ പെടുന്നതെന്ന് സ്വയം നിരീക്ഷിച്ച് കണ്ടെത്താവുന്നതാണ്.
കുടുംബ ജീവിതം എന്ന സങ്കൽപ്പത്തിന്റെ പ്രാധാന്യം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.