Sections

കുടുംബ ജീവിതം എന്ന സങ്കൽപ്പത്തിന്റെ പ്രാധാന്യം

Thursday, Mar 07, 2024
Reported By Soumya
Family Life

പരസ്പരം സഹവർത്തിത്വത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കുടുംബമെന്ന് പറയുന്നത്. കുടുംബം എന്ന് പറയുമ്പോൾ ആളുകളുടെ ധാരണ കുറെ ആളുകൾ ഒരുമിച്ചു കൂടുന്ന കാര്യം മാത്രമാണ് എന്നാണ്. അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മക്കൾ ഇവർ ഒരുമിച്ച് കൂടിയാൽ മാത്രമല്ല ഇവർ തമ്മിലുള്ള ഇഴയടുപ്പം വളരെ കൂടുതലായിരിക്കണം എങ്കിൽ മാത്രമേ കുടുംബ നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. ഇന്ത്യ ലോകത്തിന് നൽകിയ മഹത്തായ ഒന്നാണ് കുടുംബം എന്ന സങ്കല്പം. ഇത് ഓരോ രാജ്യങ്ങളിലും വളരെ വ്യത്യസ്തമാണെങ്കിലും ഇന്നും ഇന്ത്യയിൽ കുടുംബ സങ്കല്പം നിലനിന്നു പോകുന്നു. എന്നാൽ കുടുംബ സങ്കല്പം വളരെ മോശമാണെന്നും അത് ശരിയല്ല എന്നും ഇന്നത്തെ പുതുതലമുറയ്ക്ക് ചിന്തയുണ്ട്. തങ്ങൾക്ക് ഇഷ്ടമുള്ള തരത്തിൽ ജീവിക്കാം ആരുമായും കമ്മിറ്റ്മെന്റ് ഇല്ലാതെ ഓരോരുത്തരും വ്യക്തിപരമായ സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കാൻ തയ്യാറാകുന്ന ഒരുപാട് ആളുകളെ ഇന്ന് കാണാൻ സാധിക്കും. എന്നാൽ ഇത് ഒരു അരാജകത്വത്തിലേക്ക് കൊണ്ടുപോകുന്നു എന്നതാണ് യഥാർത്ഥ വസ്തുത. നമ്മുടെ ഈ സാംസ്കാരിക പൈതൃകത്തിനെ നശിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന രീതി ഒട്ടും നല്ലതല്ല. വിദേശരാജ്യങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും. കുടുംബ സങ്കല്പം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

  • പരസ്പര ആശ്രയത്തോടെയുള്ള ജീവിതമാണ് മഹത്തരമായ ജീവിതം. ഒരാൾക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുകയില്ല. പരസ്പര സഹായത്തോടുകൂടി മാത്രമേ ഈ ലോകത്തിന് തന്നെ മാതൃകയാകാൻ സാധിക്കുകയുള്ളൂ. അതിന് ഏറ്റവും മികച്ച കാര്യമാണ് പരസ്പരം സഹകരിച്ചുള്ള ജീവിതം.ഓരോരുത്തർക്കും ഓരോ കഴിവുകളാണുള്ളത് അതനുസരിച്ച് പരസ്പരം സഹായിച്ചു സ്വന്തം കഴിവ് എന്താണെന്ന് മനസ്സിലാക്കി കൊണ്ടുള്ള ജീവിതവുമാണ് കുടുംബത്തിൽ ഉണ്ടാകേണ്ടത്.
  • ഓരോരുത്തർക്കും ഓരോ കടമകളും, ദൗത്യവുമുണ്ട്. തങ്ങളുടെ കടമ എന്താണെന്ന് മനസ്സിലാക്കി അത് തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. ഉദാഹരണമായി ഒരാൾ അധ്യാപകനാണ് അയാൾ സ്കൂളിൽ പഠിപ്പിക്കുമ്പോൾ അധ്യാപകനും, പക്ഷേ അയാൾ വീട്ടിൽ എത്തുമ്പോൾ മകനായിരിക്കാം, ഭർത്താവായിരിക്കാം, അച്ഛനായിരിക്കാം, ഓരോ സാഹചര്യങ്ങളിലും വ്യത്യസ്തമായിരിക്കും. തങ്ങളുടെ കടമകൾ പരിപൂർണ്ണമായി ചെയ്യുക എന്നതാണ് പ്രധാനം. അധ്യാപകൻ വീട്ടിലും അധ്യാപകൻ ആകാൻ പാടില്ല അയാൾ കുടുംബത്തിൽ കുടുംബസ്ഥനാകണം. ഇങ്ങനെ ഓരോ വ്യത്യസ്ത സാഹചര്യങ്ങളിലും നിങ്ങൾക്ക് ഉണ്ടാകുന്ന കടമകൾ നിർവഹിക്കുക. മകനായാലും, സഹോദരനായും, ഭർത്താവായാലും, രക്ഷകർത്താവായും പല കടമകൾ ഉണ്ടാകും ഈ കടമകൾ വളരെ ഭംഗിയായി ചെയ്യണം ഇത് കുടുംബ ജീവിതത്തിൽ വളരെ ബാധകമാണ്.
  • ആധുനിക കാലഘട്ടത്തിൽ കുടുംബത്തിൽ കൂടുതലായി കാണുന്നത് ഭാര്യമാർ പണികളെല്ലാം ചെയ്യുകയും ഭർത്താക്കന്മാർ ആജ്ഞാപിക്കുന്ന ആളുകളായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്. ഇന്നത് മാറുന്നുണ്ടെങ്കിലും ചില ജോലികൾ ഭാര്യയുടെ മാത്രം കടമയാണെന്ന് പറഞ്ഞ് മാറ്റിവയ്ക്കപ്പെടാറുണ്ട്. ഇതിൽ നിന്നും മാറി രണ്ടുപേരും ഒരുപോലെ സഹവർത്തിത്വത്തോട് കൂടി ജീവിക്കുക എന്നത് വളരെ പ്രധാനമാണ്.
  • മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ എന്തും ചെയ്യാനുള്ള അധികാരം എന്നല്ല സ്വന്തം തന്ത്രം ഉപയോഗിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. സ്വാ എന്ന് പറഞ്ഞാൽ സ്വന്തം തന്ത്രം എന്ന് പറഞ്ഞാൽ ഐഡിയ. കുടുംബത്തിലും വ്യക്തമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. സ്വന്തം ഐഡിയ കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കാഴ്ചപ്പാടുകൾ. ധനപരമായ കാഴ്ചപ്പാട് ആരോഗ്യകരമായ കാഴ്ചപ്പാട് ,ഭൗതിക സാഹചര്യങ്ങളിൽ ഇവയിലൊക്കെ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അങ്ങനെ ഏറ്റവും മികച്ച കാഴ്ചപ്പാടുകൾ ഉണ്ടാകുമ്പോഴാണ് ഒരു സന്തോഷകരമായ കുടുംബം ഉണ്ടാകുന്നത്.
  • മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആവരുത് നിങ്ങൾ ജീവിക്കേണ്ടത്. കുടുംബത്തിലുള്ളവരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ആയിരിക്കണം നിങ്ങളുടെ ജീവിതം. കൂടുതലും രക്ഷകർത്താക്കളുടെ ഇടയിലാണ് ഇത് കാണുന്നത്. മറ്റൊരാളുടെ മകൻ ഡോക്ടറായി കഴിഞ്ഞാൽ തന്റെ മകനും ഡോക്ടർ ആകണമെന്നും അതിന്റെ പേരിൽ മക്കളിൽ സമ്മർദ്ദം ചെലുത്താറുമുണ്ട്. ഇത് തികച്ചും തെറ്റായ കാഴ്ചപ്പാടാണ്. മറ്റുള്ളവരെ പോലെ ജീവിക്കുക എന്നതിലല്ല നിങ്ങളുടെതായി ഒരു ഐഡന്റിറ്റി ഉണ്ടാക്കുന്നതാണ് പ്രധാനം. നേരത്തെ പറഞ്ഞതുപോലെ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ അതാണ് മറ്റുള്ളവരെ അനുകരിച്ച് ജീവിക്കുക എന്ന് പറയുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നതാണ് കാണിക്കുന്നത്. നിങ്ങളുടേതായ ഐഡന്റിറ്റി ഉണ്ടാക്കി കൊണ്ട് കുടുംബജീവിതത്തിൽ മുന്നോട്ടുപോകാൻ വേണ്ടി ശ്രമിക്കുക.

ഇങ്ങനെയൊക്കെയുള്ള മഹത്തരമായ കുടുംബജീവിതമാണ് ഓരോരുത്തരും കെട്ടിപ്പടുക്കാൻ ശ്രമിക്കേണ്ടത്. അതിനുപകരം മറ്റുള്ളവരെ അനുകരിച്ചുകൊണ്ട് ജീവിതം ജീവിച്ചു തീർക്കേണ്ട ആളുകളല്ല നിങ്ങൾ. വ്യത്യസ്തമായ കാര്യങ്ങൾ ഓരോ കുടുംബത്തിലും കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ അങ്ങനെയുള്ള ഒരു സമൂഹം സൃഷ്ടിക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കണം.ഇങ്ങനെ ഓരോ കുടുംബവും നന്നായാൽ ആ ഗ്രാമം നന്നാവും ആ ഗ്രാമം നന്നായാൽസംസ്ഥാനം നന്നാകും സംസ്ഥാനം നന്നായി കഴിഞ്ഞാൽ ആ രാജ്യം തന്നെ നന്നാകും. ആ രാജ്യം നന്നായി കഴിഞ്ഞാൽ അത് ലോകത്തിന് തന്നെ മാതൃകയാകും. അങ്ങനെ ആകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.