Sections

ഗ്രാമങ്ങളിലേയും ചെറുകിട പട്ടണങ്ങളിലേയും വായ്പാ വളർച്ച തുടരുന്നു

Wednesday, Sep 24, 2025
Reported By Admin
Rural Loan Growth Strong, Youth Demand Slows: CIBIL Report

കൊച്ചി: ഗ്രാമങ്ങളിലേയും ചെറുപട്ടണങ്ങളിലേയും വായ്പാ വളർച്ച സ്ഥിരതയോടെ നിലനിൽക്കുന്നതായി ഈ വർഷം ജൂണിൽ അവസാനിച്ച ത്രൈമാസത്തിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.ഇതേ സമയം 18 മുതൽ 35 വരെ പ്രായത്തിലുള്ളവരിൽ നിന്നുള്ളവരുടെ വായ്പാ ആവശ്യം ഈ കാലയളവിൽ കുറയുകയാണ് ഉണ്ടായതെന്നും ട്രാൻസ് യൂണിയൻ സിബിലിൻറെ സെപ്റ്റംബർ മാസത്തെ വായ്പാ വിപണിയെ കുറിച്ചുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നു.യുവാക്കളിൽ നിന്നുള്ള വായ്പാ ആവശ്യം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഒൻപതു ശതമാനം വർധിച്ചിരുന്നത് ഇത്തവണ ആറു ശതമാനമായി കുറഞ്ഞു. ഇതേ സമയം ചെറുപട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ള വായ്പകളുടെ വാർഷികാടിസ്ഥാനത്തിലെ വളർച്ച ഇതേ കാലയളവിൽ ഒൻപതു ശതമാനം വർധിക്കുകയും ചെയ്തു. രാജ്യത്തെ വായ്പാ വിപണിയെ കുറിച്ചുള്ള സൂചികയായ സിഎംഐ 98 പോയിൻറ് എന്ന നിലയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സുസ്ഥിരമായതും എല്ലാവരേയും ഉൾപ്പെടുത്തിയുള്ളതുമായ വളർച്ചയുടെ സൂചനകളാണ് ഇപ്പോഴത്തെ റിപ്പോർട്ടിലേതെന്ന് ട്രാൻസ് യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭാവേഷ് ജെയിൻ പറഞ്ഞു. ഇന്ത്യയുടെ വായ്പാ വിപണി ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വിപുലമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.