- Trending Now:
 
 
                                കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) നടത്തിയ ഏവിയേഷൻ കോഴ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമിക്ക് റാങ്ക് നേട്ടം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് എന്നീ കോഴ്സുകളിലാണ് വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കിയത്. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചപ്പോൾ അഞ്ച് പേർ റാങ്കും കരസ്ഥമാക്കി.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സിൽ പ്രണോയ് അഗസ്റ്റിൻ ഫ്രാൻസിസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കൊച്ചി തമ്മനം സ്വദേശികളായ ഷാജി എൻ.എ, ജിനി ജോർജ്ജ് എന്നിവരുടെ മകനാണ് പ്രണോയ്. ഇതേ കോഴ്സിൽ വൈഷ്ണവ് വി കമ്മത്തും അയൂബ് അഷ്റഫും രണ്ടാം റാങ്ക് പങ്കിട്ടു. ആലുവ സ്വദേശിയായ വൈഷ്ണവ്, വെങ്കിടേശ്വര കമ്മത്തിന്റെയും മഞ്ജുള ആർ പൈയുടെയും മകനാണ്. ചേർത്തല കോടംതുരുത്ത് സ്വദേശിയായ അയൂബ്, അഷ്റഫ് എസ്.എമ്മിന്റെയും സജീന ടി.എന്നിന്റെയും മകനാണ്.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് കോഴ്സിൽ കോട്ടയം രാമപുരം സ്വദേശി അഗസ്റ്റിൻ ജേക്കബ് ഒന്നാം റാങ്ക് കരസ്ഥമാക്കി. ജേക്കബ് മാത്യു, ഡെയ്സി ജേക്കബ് എന്നിവരാണ് മാതാപിതാക്കൾ. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ അമൽ ചന്ദ്രൻ കെ. രണ്ടാം റാങ്കിന് അർഹനായി. ചന്ദ്രൻ പി.സി, സിന്ധു കെ എന്നിവരാണ് മാതാപിതാക്കൾ. ഇന്ത്യയിൽ ഏവിയേഷൻ ബിരുദ കോഴ്സുകൾക്ക് അംഗീകാരം നൽകുന്ന ഏക യൂണിവേഴ്സിറ്റിയാണ് കൊച്ചിൻ യൂണിവേഴ്സിറ്റി. സി.ഐ.എ.എസ്.എൽ അക്കാദമിയിലെ ആദ്യ ബാച്ചിലെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഇതിനോടകം വിവിധയിടങ്ങിൽ പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.