- Trending Now:
ബിസിന് ചെയ്യുന്ന ഏതൊരാളുടെയും പ്രധാന ചിന്ത എങ്ങനെ വരുമാനം നേടാം എന്നത് തന്നെയായിരിക്കും.പക്ഷെ പദ്ധതികള്‍ രൂപപ്പെടുത്തിയതു പോലെ പ്രാവര്‍ത്തികമാക്കാനും ബിസിനസില്‍ നിന്ന് വരുമാനം നേടി തുടങ്ങാനും വെല്ലുവിളിയായി മാറുന്ന ചില സ്വഭാവങ്ങളുണ്ട്.ബിസിനസില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന രീതികള്‍.
ജോലി ചെയ്യണോ? ബിസിനസ് ചെയ്യണോ? തീരുമാനിക്കും മുമ്പ് പരിഗണിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ... Read More
1) സ്വയം തോല്‍ക്കുക
ഒരാളുടെ വിശ്വാസമാണ് അയാളുടെ പ്രവൃത്തിയിലേക്കും അതിലൂടെ വിജയത്തിലേക്കും നയിക്കുന്നത്. പരാജയപ്പെടുമെന്ന ഭീതിയാണ് മിക്കപ്പോഴും ബിസിനസുകാരുടെ വിജയത്തെ തടുത്തു വെക്കുന്നത്. മനസ്സില്‍ ഭീതിയുണ്ടാവുമ്പോള്‍ പ്രവൃത്തികള്‍ക്ക് ആത്മവിശ്വാസക്കുറവുണ്ടാവും.ബിസിനസ് വിജയിച്ച ഒരാളായി വിചാരിക്കുകയും അങ്ങനെ പെരുമാറുകയും ചെയ്യുക.മനസ്സിനകത്ത് ആത്മവിശ്വാസം ഉണ്ടാവുകയും അതോടൊപ്പം പുറമെയുള്ള സാഹചര്യങ്ങള്‍ ബിസിനസ് അനുകൂലമായി വരുന്നതും കാണാം.
ജോലിയുടെ കൂടെ ചെയ്യാന്‍ സാധിക്കുന്ന ബിസിനസ് ആശയങ്ങള്‍ ഇതാ... Read More
2) അച്ചടക്കമില്ലായ്മ
ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യുക.ബിസിനസിന്റെ കാര്യത്തില്‍ ഇതിനു പ്രത്യേകിച്ചും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. താന്‍ ചെയ്യേണ്ടതില്ലാത്ത കാര്യങ്ങളില്‍ സമയം കളയരുത്.പലപ്പോഴും കാണുന്ന കാഴ്ചയാണ്. കൗണ്ടറിലിരുന്നു പണം വാങ്ങുക, ബാങ്കില്‍ പോവുക, തുടങ്ങി ബിസിനസ്‌കാരന്‍ ചെയ്യേണ്ടതില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍, അയാള്‍ ചെയ്യേണ്ട കാര്യങ്ങളായ ബിസിനസ് വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍, കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍, പുതുമ നടപ്പിലാക്കല്‍ എന്നിവയില്‍ നിന്ന് ശ്രദ്ധ മാറുകയും ക്രമേണ ബിസിനസ് തകര്‍ച്ചയിലേക്ക് പോവുകയും ചെയ്യും.
നിങ്ങള്‍ ഒരു വനിതയാണോ; ബിസിനസ് വുമണ്‍ ആകാന്‍ റെഡിയായിക്കോ 10 ലക്ഷം മുതല്‍ സഹായം... Read More
3) ഭാഗ്യം നോക്കി ഇരിക്കരുത്
പലപ്പോഴും ഷെയര്‍ ചെയ്യപ്പെടാറുള്ള ബിസിനസ് വിജയകഥകള്‍ ഭാവന ചേര്‍ത്ത് മാന്ത്രിക കഥകളായിട്ടാണ് നാം വായിക്കാറുള്ളത്. ബിസിനസ് വിജയം എന്നത് ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. അതില്‍ ഭാഗ്യത്തിന് ചെറിയ റോള്‍ ഉണ്ടാകാം. ആ ഭാഗ്യമല്ല മറിച്ച് ബിസിനസ്‌കാരന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിന് അടിസ്ഥാനം യാദൃശ്ചികമായി സംഭവിക്കുന്നതല്ല ബിസിനസ് വിജയം. അതിനു ഒരു ഫോര്‍മുല രൂപപ്പെട്ടിട്ടുണ്ടാവും. അത് തിരിച്ചറിയണം.അതിനായി മാത്രം വിജയിച്ച ബിസിനസുകാരുടെ കഥകള്‍ നമുക്ക് ശ്രദ്ധിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.