- Trending Now:
കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഡിസംബര്‍ വരെ നീട്ടി കേന്ദ്രം. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് പദ്ധതി നീട്ടാന്‍ കേന്ദ്ര ക്യാബിനറ്റ് തീരുമാനിച്ചത്. കോവിഡിന്റെ തുടക്കതത്തില്‍ 2020 ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയാണ് പിഎംജികെഎവൈ.
ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ സംരംഭകത്വവികസന പരിശീലനം... Read More
കേന്ദ്രത്തിന്റെ അഭിപ്രായത്തില്‍ കോവിഡിനു ശേഷവും സൗജന്യം തുടരുന്നത് പദ്ധതി എല്ലാക്കാലവും ഉണ്ടാകും എന്ന ധാരണ പൊതുജനങ്ങളിലുണ്ടാക്കുമെന്നും പിന്നീട് പദ്ധതി അവസാനിപ്പിക്കാന്‍ പ്രായസമുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അടക്കം പദ്ധതി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വനിതാ സംരംഭകര്‍ക്കായി സൗജന്യ സംരംഭകത്വ വര്‍ക്ഷോപ്പ്... Read More
28 മാസമായി തുടരുന്ന പദ്ധതിക്കായി ഇതുവരെ 3.91 ട്രില്യണ്‍ രൂപയാണ് കേന്ദ്രം നീക്കിവെച്ചത്.112.1 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഇക്കാലയളവില്‍ വിതരണം ചെയ്തു.സെപ്റ്റംബറില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഡിസംബര്‍ വരെ നീട്ടിയത്. മൂന്ന് മാസത്തേക്ക് കൂടി പദ്ധതി നീട്ടിയ സാഹചര്യത്തില്‍ 44762 കോടി രൂപയുടെ അധിക ചെലവാണ് കേന്ദ്രത്തിനുണ്ടാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.