Sections

കേന്ദ്രത്തിന്റെ സംയോജിത പെന്‍ഷന്‍ പോര്‍ട്ടല്‍ വരുന്നു

Thursday, Jun 23, 2022
Reported By admin
pension portal

പ്രതിമാസ അടിസ്ഥാന ശമ്പളം 15,000 രൂപയില്‍ കൂടുതലുള്ളവര്‍ക്കായി ഒരു പുതിയ പെന്‍ഷന്‍ പദ്ധതി സജീവമായി പരിഗണിക്കുന്നതായും കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.

 

ഇന്ത്യയില്‍ വിവിധ ജോലികളില്‍ നിന്ന് വിരമിച്ച ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് സന്തോഷകരമായ നീക്കവുമായി കേന്ദ്രം.രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുമായി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) സഹകരിച്ച് പെന്‍ഷന്‍കാരുടെ ജീവിതം സുഗമമാക്കുന്നതിന് കേന്ദ്രത്തിന്റെ പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പ് (ഡിഒപിപിഡബ്ല്യു) ഒരു പുതിയ അപ്‌ഡേഷനുമായി എത്തുന്നു.ഇതനുസരിച്ച് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കായി അധികൃതര്‍ ഒരു 'ഇന്റഗ്രേറ്റഡ് പെന്‍ഷന്‍ പോര്‍ട്ടല്‍' തയ്യാറാക്കും.ഇന്റഗ്രേറ്റഡ് പെന്‍ഷന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന വിവരം പെന്‍ഷന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് വിശദമാക്കിയിട്ടുള്ളത്.

പെന്‍ഷന്‍കാര്‍ക്ക് തടസ്സങ്ങളില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതിന് DoPPW, SBI എന്നിവയുടെ നിലവിലുള്ള പോര്‍ട്ടലുകളെ ബന്ധിപ്പിച്ച് ഒരു ഏകീകൃത പെന്‍ഷന്‍ പോര്‍ട്ടല്‍ നിര്‍മിക്കുന്നതിന് അടിയന്തിര ശ്രമങ്ങള്‍ ആവശ്യമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള 'ഫേസ് ഓതന്റിക്കേഷന്‍ ടെക്‌നോളജി' ബാങ്കുകള്‍ വ്യാപകമായി പരസ്യം ചെയ്‌തേക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു.


നിലവില്‍ 15,000 രൂപ വരെ അടിസ്ഥാന ശമ്പളം (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും) ഉള്ള സംഘടിത മേഖലയിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഇപിഎസ്-95-ന് കീഴില്‍ സുരക്ഷിതരാണെന്ന് പറയാം. എന്നിരുന്നാലും, വളരെക്കാലമായി ഇപിഎഫ്ഒ അംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സംഭാവനയ്ക്ക് കൂടുതല്‍ പെന്‍ഷന്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇങ്ങനെ പ്രതിമാസ അടിസ്ഥാന ശമ്പളം 15,000 രൂപയില്‍ കൂടുതലുള്ളവര്‍ക്കായി ഒരു പുതിയ പെന്‍ഷന്‍ പദ്ധതി സജീവമായി പരിഗണിക്കുന്നതായും കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് രാജ്യത്തെമ്പാടും ഇത്തരം നാല് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. 2022-23 വര്‍ഷത്തില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്ന മറ്റ് ബാങ്കുകളുമായി സഹകരിച്ച് സമാനമായ രീതിയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.