- Trending Now:
കൊച്ചി: കൊച്ചിയിലെ കെഎംഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ഗവൺമെന്റ് വിമൻസ് പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിൽ സിഡിഎസ്എൽ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ട് നിക്ഷേപക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരത, ഉത്തരവാദിത്തപരമായ നിക്ഷേപം എന്നിവയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു പരിപാടികളുടെ ലക്ഷ്യം.
'സെക്യൂരിറ്റീസ് മാർക്കറ്റിനെ കുറിച്ച് ഒരു ആമുഖം' എന്ന വിഷയത്തിലായിരുന്നു സെഷനുകൾ. സെക്യൂരിറ്റീസ് മാർക്കറ്റിന്റെ അടിസ്ഥാന ആശയങ്ങൾ, ഡെപ്പോസിറ്ററികളുടെ പങ്ക്, കൂടാതെ സുരക്ഷിതവും വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ നിക്ഷേപ തീരുമാനങ്ങൾ എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ച് വിശദീകരിച്ചു.
മലയാളത്തിലായിരുന്നു ക്ലാസുകൾ. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇത്തരം പരിപാടികൾ സംഘടിപ്പിച്ചു സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിൽ സിഡിഎസ്എൽ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ട് പ്രതിജ്ഞാബദ്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.