- Trending Now:
കൊച്ചി: നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആഷിഷ്കുമാർ ചൗഹാൻറെ ചിത്രവും ശബ്ദവും എൻഎസ്ഇ ലോഗോയും ദുരുപയോഗിച്ച് വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് മുന്നറിയിപ്പു നൽകി. അത്യാധുനിക സാങ്കേതികവിദ്യകൾ വഴി മുഖവും ശബ്ദവും അനുകരിച്ചാണിത് ചെയ്യുന്നതെന്ന് എൻഎസ്ഇ ചൂണ്ടിക്കാട്ടി.
ഇത്തരം വിഡിയോകൾ വഴി നിക്ഷേപത്തിനോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ ഉപദേശം നൽകുന്നതിനെതിരെ കരുതിയിരിക്കണം. എൻഎസ്ഇ ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും ഓഹരികൾ ശുപാർശ ചെയ്യാൻ അധികാരവുമില്ല. ഇത്തരം വ്യാജ വിഡിയോകൾ നീക്കം ചെയ്യാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എൻഎസ്ഇ അറിയിച്ചു.
ഈ വിഷുവിന് ഗ്ലാമർ വർധിപ്പിക്കുവാൻ മികച്ച ആരോഗ്യമുള്ള മുടി നേടാനുള്ള രഹസ്യം കണ്ടെത്താം... Read More
നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൻറെ എല്ലാ ഔദ്യോഗിക സന്ദേശങ്ങളും www.nseindia.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഔദ്യോഗിക സാമൂഹ്യ മാധ്യമ ഹാൻഡിലുകളായ ട്വിറ്റർ @NSEIndia, ഫെയ്സ്ബുക്ക് @NSE India, ഇൻസ്റ്റാഗ്രാം @nseindia, ലിങ്ക്ഡ്ഇൻ @NSE India, യുട്യൂബ് NSE India എന്നിവ വഴിയും മാത്രമായിരിക്കും നൽകുക. ഇത്തരത്തിലുള്ള എല്ലാ സന്ദേശങ്ങളുടേയും സ്രോതസ് പരിശോധിക്കണമെന്നും എൻഎസ്ഇയുടെ ഔദ്യോഗിക സ്രോതസുകളിൽ നിന്നാണെന്ന് ഉറപ്പാക്കണമെന്നും എക്സ്ചേഞ്ച് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.