- Trending Now:
കൊച്ചി: ഈ സീസണിലെ ഐസിസി മെൻസ് ടി20 ലോക കപ്പും യൂറോ കപ്പും കോപ്പ അമേരിക്കയും ഉൾപ്പെടെയുള്ള കായിക മൽസരങ്ങൾ ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ കാണാൻ അവസരമൊരുക്കി വി മൂവീസ് ആൻറ് ടിവി ആപ്പ്. ഇതിനു പുറമെ ഡിസ്നി ഹോട്ട്സ്റ്റാർ, സോണി ലിവ് തുടങ്ങിയവ ലളിതമായി ലഭ്യമാക്കുന്ന ബണ്ടിൽഡ് സബ്സ്ക്രിപ്ഷനുകളും വി അവതരിപ്പിച്ചിട്ടുണ്ട്.
പോസ്റ്റ് പെയ്ഡിൽ പ്രതിമാസം 199 രൂപയ്ക്കും പ്രീ പെയ്ഡിൽ 202 രൂപയ്ക്കും വി മൂവീസ് ആൻറ് ടിവി പ്രോ പ്ലാനിൽ സൗകര്യപ്രദമായി ഒടിടികൾലഭിക്കും. ടി20 ലോകകപ്പ് ഡിസ്നി ഹോട്ട്സ്റ്റാറിലും യൂറോ കപ്പ്, കോപ്പ അമേരിക്കയ്ക്കുള്ള ഫാൻ കോഡ് സോണി ലിവിലും ലഭിക്കും. ടിവി, ആൻഡ്രോയ്ഡ്, ഐഒഎസ് മൊബൈൽ, വെബ് എന്നിവിടങ്ങളിൽ ഇതു ലഭിക്കുകയും ചെയ്യും. 13-ൽ ഏറെ ഒടിടി പ്ലാറ്റ്ഫോമുകൾ, 400-ൽ ഏറെ ടിവി ചാനലുകൾ, 15000-ത്തിൽ ഏറെ മൂവികൾ തുടങ്ങിയവ ഈ സബ്സ്ക്രിപ്ഷനിലൂടെ ലഭിക്കും.
വി ഉപഭോക്താക്കൾക്ക് മൂന്നു മാസത്തേക്കുള്ള ഡിസ്നി ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും 30 ദിവസ കാലാവധിയുള്ള 8 ജിബി ഡാറ്റയും 169 രൂപയ്ക്ക് ലഭിക്കും. ടി 20 ലോകകപ്പ് ഫോണിൽ ലഭ്യമാക്കാൻ ഇതു സഹായകമാകും.
സോണി ലിവ് ബണ്ടിൽഡ് വഴി 903 രൂപ പ്ലാനിൽ 90 ദിവസത്തെ സോണി ലിവ് പ്രീമിയം മൊബൈലും പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 369 രൂപ പ്ലാനിൽ 30 ദിവസത്തെ സബ്സ്ക്രിപ്ഷനാവും ഇങ്ങനെ ലഭിക്കുക. 82 രൂപ പ്ലാനിൾ സോണി ലിവ് പ്രീമിയം മൊബൈലിൻറെ 28 ദിവസ സബ്സ്ക്രിപ്ഷനും 14 ദിവസത്തേക്ക് 4 ജിബി ഡാറ്റയും ലഭിക്കും.
2024 എആർആർസി മൂന്നാം റൗണ്ട്: സ്ഥിരതയാർന്ന പ്രകടനവുമായി ഹോണ്ട റേസിങ് ടീം... Read More
പോസ്റ്റ് പെയ്ഡിൽ ക്രിക്കറ്റ് പ്രേമികൾക്കായി 499 രൂപയ്ക്ക് ഒരു വർഷത്തെ ഡിസ്നി ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും 20 ജിബി ഡാറ്റയും ലഭിക്കും. ഫുട്ബോൾ ആരാധകർക്കു സൗകര്യപ്രദമായ രീതിയിൽ 100 രൂപ പ്രതിമാസത്തിൽ സോണി ലിവ് പ്രീമിയം (ടിവിയും മൊബൈലും) 10 ജിബി ഡാറ്റയും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.