Sections

കാർഡിയോ വാസ്‌കുലാർ അസുഖങ്ങൾക്കുള്ള പരിരക്ഷയുമായി കെയർ ഹെൽത്ത് ഇൻഷ്വറൻസ്

Thursday, Oct 05, 2023
Reported By Admin
Care Health Insurance

കൊച്ചി: വ്യക്തികളുടെ ആരോഗ്യവും സാമ്പത്തികഭദ്രതയും സംരക്ഷിക്കുന്നതിൽ പ്രതിബദ്ധരായ കെയർ ഹെൽത്ത് ഇൻഷ്വറൻസ് നിലവിൽ ഹൃദ്രോഗം ഉള്ളവരെ കൂടി കവർ ചെയ്യുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ കെയർ ഹാർട്ട് അവതരിപ്പിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് വിധേയരാകുന്ന ആളുകളുടെ ആവശ്യങ്ങൾ മനസിലാക്കി, അത്യാവശ്യഘട്ടങ്ങളിൽ ആവശ്യമായ കവറേജ് ഈ പ്രത്യേക പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ പതിവായ ഹാർട്ട് ചെക്കപ്പുകൾ, ഹൃദയാരോഗ്യകരമായ ജീവിത ശൈലി നിലനിർത്താൻ പ്രാപ്തരാക്കുന്ന പ്രോഗ്രാമുകളിലേക്ക് പ്രവേശനം എന്നിവയും ഇതു വാഗ്ദാനം ചെയ്യുന്നു.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച കാർഡിയോ വാസ്കുലാർ ഡിസീസ് ഇൻ ഇന്ത്യ; എ 360 ഡിഗ്രി ഓവർ വ്യൂ എന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കേരളം, തമിഴ്നാട്, പഞ്ചാബ് എന്നിവിടങ്ങളിൽ ഹൃദ്രോഗ സംബന്ധമായ അസുഖത്തിൻറെ തോത് ഗണ്യമായ തോതിൽ വർധിച്ചിരിക്കുകയാണ്. അതിലുപരി, ഈ സംസ്ഥാനങ്ങളിൽ കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നീ അസുഖങ്ങളുടെ വ്യാപനവും വർധിച്ച തോതിലാണ്. നിലവിൽ അക്യൂട്ട് കൊറോണറി സിൻഡ്രം, എസ്ടി എലിവേഷൻ മയോ കാർഡിയൽ ഇൻഫാക്ഷൻ എന്നിവയുടെ തോതും ഇന്ത്യയിൽ ഏറെ വർധിച്ചിട്ടുണ്ട്.

കെയർ ഹെൽത്ത് ഇൻഷ്വറൻസിൻറെ കെയർ ഹാർട്ട് ആശുപത്രി വാസത്തിനും സമഗ്ര കവറേജ് നല്കുന്നുണ്ട്. 30 ദിവസത്തെ പ്രീ ഹോസ്പിറ്റലൈസേഷൻ കവറേജും 60 ദിവസത്തെ പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ കവറേജും ഇതിൽ ഉൾപ്പെടും. മാത്രമല്ല, ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ കവറേജും ഓട്ടോമാറ്റിക് റീചാർജും നോ ക്ലെയിം ബോണസും ഇതിലുണ്ട്. കൂടാതെ ആയുഷ് പോലെയുള്ള ബദൽ ചികിത്സാ രീതികൾ തെരഞ്ഞെടുക്കുന്നവർക്കും ഇൻഷ്വറൻസ് ലഭിക്കും.

പണ്ട് ഹൃദയസംബന്ധമായ അസുഖങ്ങൾ പ്രായമായവരെ മാത്രം ബാധിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് ചെറുപ്പക്കാർക്കിടയിലും കണ്ടുവരുന്ന അസുഖമായി മാറിയിരിക്കുന്നുവെന്ന് കെയർ ഹെൽത്ത് ഇൻഷുറൻസ് ഡിസ്ട്രിബ്യൂഷൻ ഹെഡ് അജയ് ഷാ പറഞ്ഞു അലസമായ ജീവിതശൈലി, മോശം ഭക്ഷണരീതി, മാനസികസംഘർഷം, പാരമ്പര്യം എന്നിവ ഉൾപ്പെടെ പലവിധ പ്രശ്നങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ മുൻകൂട്ടി നിശ്ചയിക്കാനാവാത്ത മെഡിക്കൽ അത്യാവശ്യങ്ങൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിങ്ങളെ സുരക്ഷിതമാക്കാൻ ഒരു ഹെൽത്ത് ഇൻഷ്വറൻസിനു സാധിക്കും. ഹൃദയാരോഗ്യത്തെ കുറിച്ച് ബോധവത്ക്കരണവും പതിവ് ആരോഗ്യ പരിശോധനകൾക്കൊപ്പം പ്രതിരോധ ആരോഗ്യ സംരക്ഷണത്തിൻറെ പ്രാധാന്യവും ഊന്നിപ്പറയുന്നതിനൊപ്പം കെയർ ഹെൽത്ത് ഇൻഷ്വറൻസ് വ്യക്തികൾക്ക് അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ആവശ്യമായ കവറേജ് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.