- Trending Now:
കോഴിക്കോട്: നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി ഈ സീസണിലെ അപരാജിതരായ കണ്ണൂർ വാരിയേഴ്സുമായി നാളെ (ബുധൻ) ഏറ്റുമുട്ടും. ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം.
മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി കണ്ണൂർ വാരിയേഴ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.നിലവിൽ പട്ടികയിൽ നാല് പോയിന്റുുമായി കാലിക്കറ്റ് എഫ്.സി ഇപ്പോൾ നാലാം സ്ഥാനത്താണ്.
സ്തനാർബുദ ബോധവത്കരണത്തിനെ പിന്തുണച്ചു കൊണ്ട് സ്ത്രീകൾക്ക് ഈ മത്സരം സൗജന്യമായി കാണാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ഗാലറിയിലായിരിക്കും ഇരിപ്പിടങ്ങൾ അനുവദിക്കുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ കളിക്കാരെ അനുഗമിക്കുന്നത് പൂർണമായും പെൺകുട്ടികളായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
മത്സരത്തിനുള്ള ടിക്കറ്റുകൾ Quickerala.com-ൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.