Sections

തുച്ചമായ മുതൽമുടക്കിൽ ഭീമമായ വിറ്റുവരവ്; ധനമന്ത്രിയെ അദ്ഭുതപ്പെടുത്തിയ ബിസിനസ് വിജയം

Saturday, Feb 04, 2023
Reported By admin
business

സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടതാണ് ബ്രാൻഡ്


ഗ്രാമീണ മേഖലയിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് പ്രധാനമന്ത്രിയുടെ വികാസ് പദ്ധതി മികച്ചതാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി ലിജ്ജത്ത് പപ്പടത്തിന്റെ കഥ അടുത്തിടെ പങ്കുവച്ചിരുന്നു. ലിജ്ജത്ത് പപ്പട് വിപണിയിൽ അറിയപ്പെടുന്ന പേരായി മാറിയതിന് പിന്നിൽ രാജ്യത്തെ സ്വയം സഹായ സംഘങ്ങളുടെ കഴ്ടപ്പാടിന്റെ കഥ കൂടിയുണ്ട്.

മുംബൈയിൽ, 80 രൂപ മൂലധനമായി ഒരു കൂട്ടം സ്ത്രീകൾ തുടങ്ങിയ ലഘു സംരംഭമാണ് ലിജ്ജത്ത് പപ്പട്. ഉത്തരേന്ത്യയിൽ നിന്ന് വളർന്ന് ഒരു പപ്പട നിർമാണ് യൂണിറ്റാണിത്. ഇന്ന് പപ്പടത്തിന്റെ ഗുണനിലവാരത്തിനും പ്രശസ്തിക്കും പേരുകേട്ട ഒരു ജനപ്രിയ ബ്രാൻഡ്ണ് കൂടെയാണിത്. ചെറിയ സംരംഭങ്ങൾ സമൂഹത്തിൽ എങ്ങനെ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് ലിജ്ജത് പപ്പടത്തിന്റെ വിജയകഥ നമ്മളെ പഠിപ്പിക്കുന്നു.

81 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങൾ നിലവിൽ രാജ്യത്തുടനീളം പ്രവർത്തിക്കുന്നു. വർഷങ്ങളായി ഇന്ത്യക്ക് ഗണ്യമായ സംഭാവന നൽകുന്നവയാണ് ഇവ. എടുത്തു പറയണ്ടതാണ് ലിജ്ജത് പപ്പടത്തിന്റെ വിജയം. ധനന്ത്രി വ്യക്തമാക്കി. 1959-ൽ മുംബൈയിൽ ഏഴ് സ്ത്രീകൾ സ്ഥാപിച്ച പപ്പടത്തിന്റെ ഉത്തരേന്ത്യൻ ജനപ്രിയ ബ്രാൻഡാണ് ലിജ്ജത്ത് പപ്പാട്. പയർ മാവ്, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയുടെ മിശ്രിതത്തിൽ നിന്നാണ് ലിജ്ജത്ത് പപ്പഡ് നിർമ്മിക്കുന്നത്. ഇത് സാധാരണയായി ഉത്തരേന്ത്യയിൽ ഭക്ഷണത്തോടൊപ്പമോ ലഘുഭക്ഷണമായോ ഒക്കെ ഉൾപ്പെടുത്താറുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടതാണ് ബ്രാൻഡ്.

ബിസിനസ് മോഡൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ലിജ്ജത്ത് പപ്പാട് ഇന്ത്യയിൽ വ്യാപകമായി ലഭ്യമാണ്. പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. 1600 കോടി രൂപയോളമാണ് ബ്രാൻഡിന്റെ വിറ്റുവരവ്. മുംബൈയിലെ ഒരു കെട്ടിടത്തിന്റെ ടെറസിൽ ഏഴ് സ്ത്രീകൾ ചേർന്ന് തുടങ്ങിയ പപ്പടം കച്ചവടമാണിത്. 45000 സ്ത്രീ തൊഴിലാളികൾ ഇന്ന് ജോലി ചെയ്യുന്നു. ഒരു ഒരു വൻകിട സംരംഭമായി വളർന്ന ലിജ്ജത് പപ്പടത്തിന്റെ കഥ ഇന്ത്യയിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന്റെയും സംരംഭകത്വ വിജയത്തിന്റെയും കഥ കൂടിയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.