Sections

ആലപ്പുഴ ജില്ലയിലെ നിക്ഷേപകരും നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവരും ജനുവരി 31 ഒത്തുകൂടുന്നു

Tuesday, Jan 31, 2023
Reported By Admin
Investors meeting

ജില്ല നിക്ഷേപക സംഗമം ജനുവരി 31


ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വ്യവസായ സംരഭങ്ങൾ ആരംഭിച്ച സംരംഭകരും പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരും ജനുവരി 31 ഒത്തുചേരുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ ആലപ്പുഴ റമദ ഹോട്ടലിലാണ് ഒത്തു ചേരൽ. വ്യവസായ മന്ത്രി പി. രാജീവ് ജില്ല നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യും. ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ മികച്ച ധനകാര്യ സ്ഥാപനങ്ങൾക്കുള്ള പുരസ്കാര വിതരണവും വായ്പ അനുമതി പത്രങ്ങളുടെ വിതരണവും നിർവഹിക്കും.

സംരംഭങ്ങൾ തുടങ്ങി വിജയിച്ചവർ അവരുടെ അനുഭവം പങ്കുവെയക്കും. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വ്യവസായ മന്ത്രിയോടുൾപ്പടെ അവരുടെ സംശയങ്ങൾ പങ്കുവെക്കാം. സംശയ നിവാരണത്തിനുള്ള വിശദമായ അവസരവും ഒരുക്കിയിട്ടുണ്ട്.

സംരംഭകർക്ക് അവരുടെ പ്രൊജക്ടുകൾ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ ജില്ല മേധാവികൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരവുമുണ്ട്. വായ്പകളും ലൈസൻസുകളും യഥാസമയം ലഭ്യമാക്കി സംരംഭങ്ങൾ യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ നടത്തും. സംരഭക സഹായ പദ്ധതികളും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ ക്ലാസും നടക്കും.

സംസ്ഥാനത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വിശിഷ്ടാതിഥിയാകും. ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ പങ്കെടുക്കും.

ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. ശിവകുമാർ, ലീഡ് ബാങ്ക് മാനേജർ എം.അരുൺ, കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, ജില്ല വ്യവസായ കേന്ദ്രം മാനേജർ എം. പ്രവീൺ തുടങ്ങിയവർ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.