- Trending Now:
ബോളിവുഡില്‍ ബ്രഹ്മാസ്ത്രയിലൂടെ ബോക്‌സ്ഓഫീസ് നിറയുമ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമകളോട് ഏറ്റ് മുട്ടി എത്രത്തോളം വിജയം നേടാന്‍ ബോളിവുഡ് സിനിമകള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് വലിയ ചര്‍ച്ചയാകുന്നു.രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും നായകരായി വരുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ 9 നാണ് തീയറ്ററുകളില്‍ റിലീസ് ചെയ്തത്. 300 കോടി രൂപ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം തന്നെ ആഗോളതലത്തില്‍ മൊത്തം 75 കോടി രൂപയാണ് നേടിയത്. ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററായി മാറാനുള്ള കുതിപ്പിനിടെ ആദ്യ വാരാന്ത്യത്തില്‍ ബ്രഹ്മാസ്ത്ര ലോകമെമ്പാടും നേടിയത് 225 കോടിയാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.ബോളിവുഡിലെ ബാക് ടു ബാക്ക് ഫ്ളോപ്പുകള്‍ക്കും ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും ഇടയിലാണ് ബ്രഹ്്മാസ്ത്രയുടെ പ്രദര്‍ശനം തുടരുന്നത്.ഇന്ത്യയില്‍ 5100 സ്‌ക്രീനുകളിലും വിദേശത്ത് 3800 സ്‌ക്രീനുകളിലുമായി 8900 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ഏപ്രില്‍ 14നായിരുന്നു പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത യഷ് ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 റിലീസ് ചെയ്തത്. ബോക്സോഫീസില്‍ വന്‍ തരംഗമായിരുന്നു ചിത്രം. ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്ത കെജിഎഫ് 2 പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. ആദ്യ വാരാന്ത്യത്തില്‍ ചിത്രം ലോകമെമ്പാടുമായി 193 കോടി നേടിയെന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ ആകെ കളക്ഷന്‍ ഏകദേശം 434.70 കോടി രൂപയായിരുന്നു.
തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ബിസിനസ് സിനിമ മാത്രമല്ല
... Read More
ബ്രാഹ്മാസ്ത്രയും കെജിഎഫും ബോക്സോഫീസില്‍ ഹിറ്റ് ആയപ്പോള്‍ കളക്ഷനില്‍ തരംഗം സൃഷ്ടിച്ചത് ആര്‍ആര്‍ആര്‍ ആയിരുന്നു. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച എസ്.എസ് രാജമൗലി ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആദ്യ വാരാന്ത്യ കളക്ഷന്‍ 500 കോടി രൂപയാണെന്നാണ് ചില റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന പരാജയങ്ങള്‍ക്കു പിന്നാലെ ആശ്വാസമേകുന്ന വിജയമാണ് ബോളിവുഡില്‍ ബ്രഹ്മാസ്ത്രയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.