- Trending Now:
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും തിയേറ്ററുകള്‍ ഒക്കെ തുറന്നതോടെ നമ്മുടെ നാട്ടില്‍ വീണ്ടും ബുക്ക് മൈ ഷോ ആപ്പും വീണ്ടും തിരക്കായി മാറുകയാണ്.ദക്ഷിണാഫ്രിക്കയിലെ ഒരു അവധിക്കാല യാത്രയ്ക്കിടെ മൂന്ന് സുഹൃത്തുക്കളുടെ മനസില്‍ രൂപപ്പെട്ട ആശയം ആണ് ഇന്നത്തെ ബുക്ക് മൈ ഷോ.
സ്റ്റാര്‍ട്ടപ്പ് അത്ര ഈസിയല്ല; ആശയം കണ്ടെത്താന്‍ വഴികള്‍ ?
... Read More
ഒരു ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയ്ക്ക് പിന്നില്‍ മുംബൈ സിഡന്‍ഹാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥികളായിരുന്ന ആഷിഷ് ഹേം രാജനി,രാജേഷ് ബാല്‍പാണ്ഡെ,പരീക്ഷിത ധര്‍ എന്നിവരാണ്.ആഷിഷിന്റെ മനസിലാണ് ആദ്യം ആശയം രൂപപ്പെട്ടത്.ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്കെത്തിയ ആഷിഷ് 24 വയസില്‍ ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തന്റെ ആദ്യ സംരംഭം തുടങ്ങി.സ്വന്തം ബെഡ് റൂം തന്നെയായിരുന്നു ആദ്യ ഓഫീസ്.
പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള സുസ്ഥിര ഗതാഗത മാര്‍ഗത്തിനുള്ള ആശയം ഉണ്ടോ?... Read More
2001ല്‍ ന്യൂസിലന്‍ഡിലെ വിസ്ത ടിക്കറ്റിംഗ് സോഫ്‌റ്റ്വെയറിന്റെ ഇന്ത്യയിലെ സര്‍വ്വീസും റീട്ടെയ്ല്‍ വില്‍പ്പനയും സ്വന്തമാക്കി കൊണ്ടായരിുന്നു ബിഗ് ട്രീ ബിസിനസ് തുടങ്ങിയത്.വ്യക്തമായ രൂപം സംരംഭത്തിന് കൈവന്നതോടെ മറ്റ് രണ്ട് സുഹൃത്തുക്കളും തങ്ങളുടെ ജോലി രാജിവെച്ച് ആഷിഷിനൊപ്പം ചേര്‍ന്നു.പുതിയ കമ്പനിയില്‍ രാജേ് ഫിനാന്‍സിന്റെയും പരീക്ഷിത് ടെക്‌നോളജിയുടെയും ചുമതലകളേറ്റെടുത്തു.
ആശയം എന്ന നെടുന്തൂണ് - ബിസിനസ് ഗൈഡ് സീരീസ് ഭാഗം 2... Read More
ക്രെഡിറ്റ് കാര്‍ഡോ,ഇന്റര്‍നെറ്റ് ബാങ്കിംഗോ ഒന്നും അത്ര ജനപ്രിയമല്ലാതിരുന്ന കാലത്ത് ബിസിനസ് അത്ര എളുപ്പമായിരുന്നില്ല.തിയേറ്ററുകലില്‍ ടിക്കറ്റിംഗ് സോഫ്റ്റഅ വെയറുകളില്ലാതിരുന്നതും ആഷിഷിനെ വലച്ചു.ആദ്യകാലത്ത് ബിസിനസ് നഷ്ടമാകാതിരിക്കാന്‍ ടിക്കറ്റുകള്‍ ഒരുമിച്ച വാങ്ങി ബൈക്കുകളില്‍ ഡെലിവറി ചെയ്തിരുന്നു.2007ല്‍ ആശയത്തോട് താല്‍പര്യം തോന്നി നെറ്റ്വര്‍ക്ക് 18 നിക്ഷേപനത്തിന് റെഡിയായതോടെയാണ് ബിഗ് ട്രീ സംരംഭം മെച്ചപ്പെട്ടു തുടങ്ങിയത്.
ഫ്രാഞ്ചൈസി മികച്ച ബിസിനസ് ആശയം; പക്ഷെ തുടങ്ങും മുന്‍പ് ശ്രദ്ധിക്കണം
... Read More
ഗോ ഫോര്‍ ടിക്കറ്റ്,ഇന്ത്യ ടിക്കറ്റ് തുടങ്ങിയ ആദ്യ കാല പേരുകള്‍ക്ക് ശേഷം ബുക്ക് മൈ ഷോ എന്ന പേരിലേക്ക് കടക്കുന്നതും നെറ്റ്വര്‍ക്ക് 18നുമായുള്ള ബന്ധത്തിനു പിന്നാലെയാണ്.ഓണ്‍ലൈന്‍ മൂവി ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം എന്ന നിലയിലായിരുന്നു തുടക്കം എങ്കിലും പിന്നീട് സ്‌പോര്‍ട്‌സ് ഷോകള്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റ് വിതരണത്തിലും ശ്രദ്ധിക്കാന്‍ ബുക്ക് മൈ ഷോയ്ക്ക് സാധിച്ചു.
തീപ്പെട്ടിക്ക് വില ഉയരുന്നു; ഇതൊരു മികച്ച സംരംഭ ആശയം ആണോ ?
... Read More
2010ല്‍ ഐപിഎല്ലിലെയും 2011ല്‍ ഫോര്‍മുല വണ്ണിന്റെയും ടിക്കറ്റിംഗ് പാര്‍ട്ട്ണറായി.നിലവില്‍ 34 മില്യനിലധികം ആപ്പുകളാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുളളത്. ഒരു മാസം പത്ത് മില്യനിലധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോമുകള്‍ വഴി വിറ്റുപോകുന്നു. 20 മില്യനിലധികമാണ് കസ്റ്റമേഴ്‌സ്. ഇന്‍ഡോനേഷ്യ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക തുടങ്ങി വിദേശരാജ്യങ്ങളിലും സാന്നിധ്യമുറപ്പിച്ച കമ്പനിക്ക് 3000 കോടിയിലധികമാണ് ആസ്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.