Sections

ബോധി ഇ- ലേണിംഗ് ആപ്പ് പ്രകാശനം ചെയ്തു

Sunday, Oct 29, 2023
Reported By Admin
Bodhi App

തിരുവനന്തപുരം ബോധി എൻട്രൻസ് അക്കാദമി ഹൈബ്രിഡ് കോച്ചിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ബോധി ഡിജിറ്റൽ എന്ന ലേണിംഗ് ആപ്പ് പുറത്തിറക്കി. ഡിജിറ്റൽ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്തുവാനുള്ള പഠന സഹായി എന്ന നിലയിൽ വിഭാവനം ചെയ്തിരിക്കുന്ന ലേണിംഗ് ആപ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നെയ്യാറ്റിൻകര നിയോജക മണ്ഡലം എംഎൽഎ കെ അൻസലൻ നിർവഹിച്ചു. NICHE യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ എം എസ് ഫൈസൽ ഖാൻ മുഖ്യപ്രഭാഷണം നടത്തി.

വരാനിരിക്കുന്ന NEET/ KEAM 2024 പരിശീലനത്തിൽ കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പരിശ്രമശാലികളായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടുകൂടി എൻട്രൻസ് പരിശീലനം നൽകുന്നതിനുള്ള 'സർവോദയ സ്കോളർഷിപ്' പദ്ധതിയുടെ ഉദ്ഘാടനം മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഡി പ്രമേഷ് കുമാർ നിർവഹിച്ചു.

Bodhi Entrence App

മുൻ ഐഎസ്ആർഒ സീനിയർ സയന്റിസ്റ്റ് പി ഗിരീഷ്, ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ. വി വി രാജേഷ്, ഡോ. വട്ടവിള വിജയകുമാർ, പ്രൊഫ. സുഭാഷ് കുമാർ, ഡോ. ശ്യാമള, ഡോ. ആതിര കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.