Sections

സാങ്കേതിക പങ്കാളികൾക്കായി അഫിലിയേറ്റ് പ്രോഗ്രാം ആരംഭിച്ച് ബ്ലൂ ഡാർട്ട്

Saturday, Dec 07, 2024
Reported By Admin
Blue Dart Affiliate Program for technology partners

മുംബൈ: ദക്ഷിണേഷ്യയിലെ മുൻനിര എക്സ്പ്രസ് എയർ ആൻഡ് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് കമ്പനിയായ ബ്ലൂ ഡാർട്ട്, ടെക്നോളജി പങ്കാളികൾക്കു വേണ്ടി ബ്ലൂ ഡാർട്ട് അഫിലിയേറ്റ് പ്രോഗ്രാം (ബിഡിഎപി) പ്രഖ്യാപിച്ചു. വ്യവസായത്തിലെ മുൻനിര സാങ്കേതിക പങ്കാളികളികളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നൂതന പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പങ്കെടുക്കുന്നവർക്ക് ബ്ലൂ ഡാർട്ടിന്റെ സേവനങ്ങളുടെ സ്യൂട്ട് പ്രോത്സാഹിപ്പിക്കാനും പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്താനും ആകർഷകമായ പ്രതിമാസ ഇൻസെന്റീവുകൾ നേടാനും കഴിയും. ഏകജാലക സൊല്യൂഷനിലൂടെ ബ്ലൂ ഡാർട്ട്-ഡിഎച്ച്എൽ ഉൽപ്പന്ന ലൈനുകളിലേക്കുള്ള ആക്സസ്, ദീർഘകാല വളർച്ചയ്ക്കും നൂതനത്വത്തിനും സഹായകരമാകും.

വിശ്വസ്തവും വിപണിയിൽ മുൻനിരയിലുള്ളതുമായ ബ്രാൻഡുമായി പങ്കാളിത്തം നേടുന്നതിലൂടെയും ലോകോത്തര, വ്യവസായ-മികച്ച നെറ്റ്വർക്കിലേക്കുള്ള ആക്സസ് നേടുന്നതിലൂടെയും ബ്ലൂ ഡാർട്ടിന്റെ അത്യാധുനിക സാങ്കേതിക സൊല്യൂഷനുകളിലേക്കും എപിഐ-കളിലേക്കും നേരത്തേയുള്ള ആക്സസ് നേടുന്നതിലൂടെയും അഫിലിയേറ്റുകൾക്ക് പ്രയോജനം ലഭിക്കും.

ബ്ലൂ ഡാർട്ട് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ദിപഞ്ജൻ ബാനർജി പറഞ്ഞു, ''ബ്ലൂ ഡാർട്ടിൽ, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും കാതൽ നവീകരണമാണ്. ഞങ്ങളുടെ അഫിലിയേറ്റ് പ്രോഗ്രാമിന്റെ ആരംഭം സാങ്കേതിക ദാതാക്കളുമായി സഹകരിക്കുന്നതിനും ലോകോത്തര എക്സ്പ്രസ് ലോജിസ്റ്റിക്സ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു. ടെക്നോളജി പങ്കാളികൾക്ക് അവരുടെ സേവന ഓഫറുകൾ വിപുലീകരിക്കാനും വരുമാനം വർധിപ്പിക്കാനും അവരുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ലോജിസ്റ്റിക് സേവനങ്ങൾ നൽകാനും ഈ പ്രോഗ്രാം സഹായിക്കുന്നു.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.