Sections

കര്‍ഷകന് ലാഭം മാത്രം കുരുമുളക് കൃഷിയില്‍ വിജയിക്കാന്‍ | Black pepper farming profitable

Sunday, Jul 10, 2022
Reported By admin
agricultural

ഒരു തിരിയില്‍ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ

 

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ വിപണനം ചെയ്യുന്ന സുഗന്ധ വ്യഞ്ജന വിളയാണ് കറുത്ത പൊന്ന് അല്ലെങ്കില്‍ കുരുമുളക്.തെക്ക്-തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് കുരുമുളക് കൃഷി വളരെ പ്രചാരത്തിലുള്ളത്.കണക്കുകള്‍ പരിശോധിച്ചാല്‍ എത്യോപ്യയാണ് കുരുമുളക് കൃഷിയില്‍ മുന്നില്‍.അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.ഏകദേശം 66000 ടണ്‍ മാത്രമാണ് നമ്മുടെ നാട്ടിലെ വിളവെടുപ്പ്.

നട്ടുപിടിപ്പിക്കാന്‍ എളുപ്പമുള്ള,കൊടിത്തണ്ടിലെ വേരുകള്‍ക്ക് എളുപ്പത്തില്‍ പറ്റിപിടിക്കുന്നതിന് സഹായിക്കുന്ന പരുപരുത്ത പുറംതൊലിയുള്ള മരം ആകണം താങ്ങുമരം.അതുപോലെ വേനല്‍ കാലത്ത് കുരുമുളക് ചെടിക്ക് ആവശ്യമുള്ള തണല്‍ നല്‍കാന്‍ ഈ മരത്തിന് സാധിക്കണം.വളരെ അധികം ഉയരത്തില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.കുരുമുളക് ചെടിയുടെ ആയുസ്സിന് അനുസരിച്ച് നശിച്ചു പോകാതെ നിലനില്‍ക്കുന്ന ഏതേ മരവും താങ്ങുമരമായി ഉപയോഗിക്കാം.

പ്രധാനമായും കമുക്,മുരുക്ക് പോലുള്ള വൃക്ഷങ്ങളെയാണ് താങ്ങ് മരമായി തെരഞ്ഞെടുക്കുന്നത്.കുരുമുളക് വള്ളി നടുമ്പോള്‍ ചുവട്ടില്‍ നിന്നും ഒരു മീറ്റര്‍ അകത്തി നടണം.തെങ്ങ് താങ്ങുമരമായി കുരുമുളകു പടര്‍ത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയില്‍ കിട്ടും. അതിനാല്‍ വിളവും മെച്ചമായിരിക്കും.ഒരു തിരിയില്‍ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ.പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാല്‍ എല്ലാം വേഗത്തില്‍ പഴുത്തു പാകമാകും.


വലിപ്പം കൂടിയ കുരുമുളകു മണിയാണെങ്കില്‍ കയറ്റുമതിക്ക് പ്രിയപ്പെട്ടതാണ്. അതിന് വിലയും കൂടുതല്‍ കിട്ടും.
കുരുമുളക് ശേഖരിക്കുന്ന സമയത്ത് ഉറുന്പ് പൊടി വിതറി ഉറുന്പുകളെ കൊന്നു കളയുന്നതിനു പകരം, നേരത്തേ തന്നെ ഉറുന്പ് കൂടുകെട്ടിയ ചില്ലകള്‍ വെട്ടിനുറുക്കി തീയിടുകയും ചോലയുടെ അളവ് കുറയ്ക്കുകയും ചെയ്യുക. ഉറുന്പുപൊടിയുടെ അംശം പോലും കലാരാത്ത ഗുണമേന്മയുള്ള കുരുമുളക് ലഭിക്കും.താങ്ങുമരത്തിന്റെ ഇലകളും ശാഖകളും കോതിയൊതുക്കി വെച്ചിരുന്നാല്‍ പൊള്ളുവണ്ടിന്റെ ഉപദ്രവം കുറയും.കുരുമുളകിന്റെ മിലി മൂട്ടകളെയും ശല്‍ക്ക കീടങ്ങളേയും നിയന്ത്രിക്കുന്നതിന് ഉങ്ങെണ്ണയില്‍ നിന്നുണ്ടാകുന്ന കീടനാശിനി നല്ലതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.