Sections

കൗമാരത്തിലേക്ക് കടന്ന ബിറ്റ്‌കോയിനും പ്രതീക്ഷകളും

Monday, Mar 14, 2022
Reported By Admin
bit coin

ബിറ്റ്‌കോയിന്‍ ആഗോള വ്യാപകമായി സാമ്പത്തിക വ്യവസായത്തില്‍ ഒരു വിപ്ലവം കൊണ്ടുവന്നു


ജനപ്രിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 13 വര്‍ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുടെ യാത്ര 2008-ല്‍ ബിറ്റ്കോയിന്റെ പിറവിയോടെയാണ് ആരംഭിച്ചത്. ബിറ്റ്‌കോയിന്റെ നിര്‍മ്മാതാവിനെ സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹങ്ങളും ദുരൂഹതകളും തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയുടെ സൃഷ്ടാവിന് നല്‍കിയ ഓമനപ്പേര് സതോഷി നകാമോട്ടോയെന്നാണ്. 2008 ഒക്ടോബറില്‍, ഔദ്യോഗിക ബിറ്റ്കോയിന്‍ വൈറ്റ്പേപ്പറിലെ ഇടപാടുകള്‍ സുഗമമാക്കുന്നതിന് ഒരു കേന്ദ്ര ഇടനിലക്കാരന്റെയും ആവശ്യമില്ലാത്ത ഒരു ഡിജിറ്റല്‍ കറന്‍സിയായിട്ടാണ് ബിറ്റ്കോയിന്റെ ആശയം നകാമോട്ടോ രൂപപ്പെടുത്തിയത്. 

ഇടപാടുകളെ അവ്യക്തമാക്കുന്നതിന് ക്രിപ്റ്റോഗ്രാഫിയുടെ ഗണിതശാസ്ത്രപരമായ കഴിവ് പ്രയോജനപ്പെടുത്തുന്ന ഒരു പിയര്‍-ടു-പിയര്‍ നെറ്റ്വര്‍ക്കായിട്ടാണ് നകാമോട്ടോ ബിറ്റ്കോയിന്‍ ബ്ലോക്ക്ചെയിനിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ബിറ്റ്കോയിന്‍ നെറ്റ്വര്‍ക്ക് ടെക്‌നോളജിയെ അതിന്റെ നിലവിലെ തലത്തിലേക്ക് എത്തിച്ചത് ഡിസ്ട്രിബ്യൂട്ടഡ് പബ്ലിക് ലെഡ്ജറാണ് അതായത് ഇടപാടുകളുടെ വിശദാംശങ്ങള്‍ സംഭരിക്കുന്നതിനുള്ള ബ്ലോക്ക്ചെയിന്‍ ഘടനയാണ്. ലെഡ്ജറില്‍, ഇടപാടുകളുടെ ഡാറ്റാബേസ് സംഭരിച്ചിരിക്കുന്നു.

ബിറ്റ്കോയിന്‍ നെറ്റ്വര്‍ക്കിലെ എല്ലാ നോഡുകളും കൈവശം വച്ചിരിക്കുന്ന ഒരു ലെഡ്ജറില്‍ ഇതാണ് സിസ്റ്റത്തെ സുതാര്യവും മാറ്റമില്ലാത്തതും ആക്കുന്നത്. ഡാറ്റാബേസില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് നെറ്റ്വര്‍ക്കിലെ നോഡുകള്‍ ഒരു അഭിപ്രായ സമന്വയത്തിലെത്തേണ്ടതുണ്ട്. ബിറ്റ്കോയിന്റെ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ 2009-ല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി, അതായത് നെറ്റ്വര്‍ക്കില്‍ ആര്‍ക്കും പങ്കെടുക്കാനും ബ്ലോക്ക്ചെയിന്‍ ഡയറക്ഷനില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും കഴിയും.

13 വര്‍ഷത്തിന് ശേഷം 

ബിറ്റ്‌കോയിന്‍ ഒരു എളിയ തുടക്കമാണ് ഇട്ടത്. എന്നാല്‍ ഇന്നത് വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ കറന്‍സിയാണ്. 2009ല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഹാള്‍ ഫിന്നി ബിറ്റ്‌കോയിന്‍ മൈനിംഗിനുളള അദ്യത്തെ റിവാര്‍ഡ് നേടിയത്. 2010-ല്‍ രണ്ട് പിസയാണ് ബിറ്റ്‌കോയിന്‍ ഇടപാടിലൂടെ വിറ്റു പോയ ആദ്യത്തെ ഉല്പന്നം. 10,000 ബിറ്റ്‌കോയിനാണ് അന്ന് രണ്ട് പിസക്ക് ചിലവായത്. 2020-ലാണ് ബിറ്റ്‌കോയിന്‍ ആദ്യമായി 20,000  ഡോളര്‍ മൂല്യം മറികടന്നത്. ഇന്ന് 700 ബില്യണ്‍ ഡോളറിലധികം ആഗോള വിപണി മൂല്യമുണ്ട്, നൂറുകണക്കിന് ക്രിപ്റ്റോകറന്‍സികളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യവുമുണ്ട്.

ശോഭന ഭാവി 

ബിറ്റ്കോയിന്‍ ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്), ബിറ്റ്കോയിന്‍ ഫ്യൂച്ചേഴ്സ് തുടങ്ങിയ വിവിധ ബിറ്റ്കോയിന്‍ ഫിനാന്‍ഷ്യല്‍ പ്രോഡക്ടുകള്‍ ഇപ്പോള്‍ വില്‍ക്കുന്ന ബാങ്കുകളും വ്യാപാര സ്ഥാപനങ്ങളും ഇന്നുണ്ട്. പുതിയ ബിറ്റ്‌കോയിനുകള്‍ നിര്‍മ്മിക്കുന്ന മൈനിംഗ് എന്നറിയപ്പെടുന്ന പ്രക്രിയ ഒരു പുതിയ വ്യവസായമേഖലയായി ഉയര്‍ന്നു വന്നു. ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ആര്‍ക്കും ബിറ്റ്‌കോയിന്‍ മൈനിംഗ് നെറ്റ് വര്‍ക്കിലേക്ക് പ്രവേശിക്കാനാകും.മൈനര്‍മാര്‍ക്ക് ബിറ്റ്‌കോയിന്‍ യൂണിറ്റുകളാണ് ഇന്‍സെന്റിവ്‌സായി നല്‍കുന്നത്. ബിറ്റ്‌കോയിന്‍ നിയമപരമായ ടെന്‍ഡറായി സ്വീകരിച്ച ആദ്യത്തെ ക്രിപ്റ്റോകറന്‍സിയാണ്. എല്‍ സാല്‍വഡോര്‍ ആണ് ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കിയത്. ബിറ്റ്‌കോയിന്‍ ആഗോള വ്യാപകമായി സാമ്പത്തിക വ്യവസായത്തില്‍ ഒരു വിപ്ലവം കൊണ്ടുവന്നു. ക്രിപ്‌റ്റോകറന്‍സിയുടെ നിലവിലെ യാത്ര അനുസരിച്ചാണെങ്കില്‍ ഭാവിയിലും അത് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതിനാല്‍ ബിറ്റ്‌കോയിന് ശോഭന ഭാവിയുണ്ടെന്ന് പ്രതീക്ഷിക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.