Sections

50 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയോടെ തേനീച്ച കൃഷി തുടങ്ങാം

Friday, Nov 12, 2021
Reported By admin
bee farming

പ്രതിമാസം വലിയ തുക വരുമാനം നേടാന്‍ സാധിക്കുന്ന ഈ സംരംഭത്തില്‍ നിങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഗ്രാന്റ്

 

നാട്ടില്‍ തന്നെ പ്രകൃതിയോട് ഇണങ്ങി ഒരു ബിസിനസ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ധൈര്യമായി തെരഞ്ഞെടുക്കാവുന്ന ഒരു സംരംഭമാണ് തേനീച്ച വളര്‍ത്തല്‍.നിങ്ങള്‍ക്ക് കുറഞ്ഞ നിക്ഷേപത്തില്‍ തന്നെ തേനീച്ച വളര്‍ത്തല്‍ ആരംഭിക്കാവുന്നതാണ്.സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വിവിധ ആനുകൂല്യങ്ങളുമുണ്ട്.പ്രതിമാസം വലിയ തുക വരുമാനം നേടാന്‍ സാധിക്കുന്ന ഈ സംരംഭത്തില്‍ നിങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഗ്രാന്റ് ഉണ്ട്‌.

തേനീച്ച വളര്‍ത്തല്‍ ബിസിനസിനെ കുറിച്ച് മുന്‍പ് ഒരു ലേഖനത്തില്‍ പരിചയപ്പെടുത്തിയിരുന്നു.

ചെലവുകുറഞ്ഞ ഈ ആഭ്യന്തര വ്യവസായത്തോട് ആളുകള്‍ക്ക് പ്രധാനമായും യുവാക്കള്‍ക്ക് അടുത്തകാലത്തായി താല്‍പര്യം വര്‍ദ്ധിച്ചിട്ടുണ്ട്.പൂര്‍ണമായും പ്രകൃതിദത്തമായ കൃഷി രീതിയാണ് തേനീച്ച വളര്‍ത്തല്‍.നിങ്ങള്‍ തേനീച്ച വളര്‍ത്തല്‍ സീരിയസായി എടുക്കുന്നുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ തേനീച്ചക്കൂട്ടത്തെ പരിപാലിക്കാന്‍ സഹായിക്കുന്ന പ്രൊഫഷണല്‍ തേനീച്ച വളര്‍ത്തല്‍ അസോസിയേഷനുകളില്‍ നിന്ന് ശേഖരിക്കാവുന്ന വിവരങ്ങള്‍ കണ്ടെത്തുക.

അതുപോലെ നിങ്ങള്‍ തേനീച്ച കോളനി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മേഖലയിലുള്ള തേനിന്റെ ഇനങ്ങളെ കുറിച്ചും അവിടെ നിലവിലുള്ള തേനീച്ചകളെ കുറിച്ചും അന്വേഷിക്കണം.ഇത്തരം ആസൂത്രണങ്ങളോടെ വേണം കൃഷിയിലേക്ക് കടക്കാന്‍.ആദ്യ വിളവെടുപ്പിന് ശേഷം ലഭിച്ച തേനും തേനീച്ച മെഴുകും വിറ്റഴിച്ച് ലഭിക്കുന്ന വരുമാനവും ചെലവുകളുമായി താരതമ്യം ചെയ്ത ശേഷം ദീര്‍ഘകാല അടിസ്ഥാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കാം.

വളരെ കുറച്ച് ചെലവില്‍ പരിമിതമായ കൂടുകളുമായി തേനീച്ച കൃഷി ആരംഭിക്കാം.ഇതിലൂടെ പ്രതിമാസം ലക്ഷങ്ങള്‍ വരെ സമ്പാദിക്കാന്‍ സാധിക്കും.ഔഷധ ആവശ്യങ്ങള്‍ക്കും മറ്റ് വസ്തുക്കളില്‍ ചേര്‍ക്കാനും ഭക്ഷ്യ ആവശ്യത്തിനും ഒക്കെ തേനിനു വലിയ ഡിമാന്റ് ആണ് അതുപോലെ തന്നെയാണ് മെഴുകും.നിലവില്‍ നാടന്‍ തേനിന് കുറഞ്ഞത് 500 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്.ഒരു പെട്ടിയില്‍ നിന്ന് 500 കിലോയിലേറെ വിളവ് ലഭിക്കാനുള്ള സാധ്യതയുണ്ട്.എങ്ങനെ കൂട്ടിക്കിഴിച്ചാലും ലാഭം നിശ്ചയം തന്നെ.

കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രാലയം 'വിള ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് തേനീച്ച വളര്‍ത്തല്‍ വികസനം' എന്ന കേന്ദ്ര പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍, മേഖല മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പരിശീലനവും ബോധവല്‍ക്കരണവും ഉണ്ടാക്കണം. നാഷണല്‍ തേനീച്ച ബോര്‍ഡ് (NBB) നബാര്‍ഡുമായി സഹകരിച്ച് ഇന്ത്യയിലെ തേനീച്ചവളര്‍ത്തല്‍ ബിസിനസിന് ധനസഹായം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.50 ശതമാനം വരെ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുന്നുണ്ട്.

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് സംഘടിപ്പിക്കുന്ന തേനീച്ച വളര്‍ത്തല്‍ പരിശീലനം അടിക്കടി നടക്കാറുണ്ട്.60 വയസില്‍ താഴെയുള്‌ലവര്‍ക്കായി നടത്തുന്ന ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് തേനീച്ചപ്പെട്ടികള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നുണ്ട്.ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് 0481 2560586 എന്ന നമ്പറില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് അറിയാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.