Sections

രാജ്യത്ത് മരുന്നുകളില്‍ ബാര്‍കോഡ് നിര്‍ബന്ധമാക്കി; തുടക്കത്തില്‍ 300 ബ്രാന്‍ഡുകള്‍ എത്തും

Sunday, Nov 06, 2022
Reported By admin
medicine

ക്വിക്ക് റെസ്പോണ്‍സ് കോഡോ പ്രിന്റ് ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടതുണ്ട്

 

വ്യാജ മരുന്നുകളുടെയും നിലവാരം കുറഞ്ഞ മരുന്നുകളുടെയും വിപണിയിലേക്കുള്ള ഒഴുക്ക് തടയാന്‍ മരുന്നുകള്‍ക്ക് മുകളില്‍ ബാര്‍കോഡ് സംവിധാനം വരുന്നു. നിലവില്‍ 300  ബ്രാന്‍ഡ് മരുന്നുകളുടെ പാക്കേജുകളില്‍ ബാര്‍ കോഡ് പ്രിന്റ് ചെയ്യാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

മരുന്നുകളുടെ നിര്‍മ്മാണം ആരാണെന്നു തുടങ്ങി കമ്പനിയുടെ ലൈസന്‍സ്, ബാച്ച് നമ്പര്‍, വില, കലഹരണ തിയതി, നിര്‍മ്മാണ തിയതി എന്നിവ ബാര്‍ കൂടുകളില്‍ രേഖപ്പെടുത്തിയിരിക്കണം. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് റൂള്‍സ്, 1945- പ്രകാരമാണ് നടപടി. 

മരുന്നുകളില്‍ ബാര്‍ കോഡ് രേഖപ്പെടുത്തുന്നതില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂണില്‍ ഇത് സംബന്ധിച്ച് കരട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അഭിപ്രായങ്ങളുടെയും തുടര്‍ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ മരുന്നുകളില്‍ ബാര്‍ കോഡ് ഉള്‍പ്പെടുത്തണമെന്നുള്ള തീരുമാനം അന്തിമമാക്കാനുള്ള നീക്കത്തിലാണ് മന്ത്രാലയം.

ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിന്റെ റൂള്‍ 96-ന്റെ ഷെഡ്യൂള്‍ എച്ച് 2 പ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍  കമ്പനി അവരുടെ ഉത്പന്നത്തിന്റെ ആദ്യത്തെ കവറില്‍ അല്ലെങ്കില്‍ രണ്ടാമത്തെ കവറില്‍  ബാര്‍ കോഡോ ക്വിക്ക് റെസ്പോണ്‍സ്  (ക്യൂ ആര്‍) കോഡോ പ്രിന്റ് ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടതുണ്ട്.ക്വിക്ക് റെസ്പോണ്‍സ് കോഡോ പ്രിന്റ് ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടതുണ്ട്.  ആദ്യഘട്ടത്തില്‍  വിപണി വിഹിതത്തിന്റെ 35 ശതമാനത്തോളം വരുന്ന മുന്‍നിര ഫാര്‍മ ബ്രാന്‍ഡുകളില്‍ നിന്നുള്ള 300 മരുന്നുകള്‍ക്ക് ബാര്‍ കോഡ് നല്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഡിസംബറോടെ എല്ലാ മരുന്നുകളും ബാര്‍ കോഡ് ഉള്‍പ്പെടുത്തിയിരിക്കണം. 

മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം അല്ലെഗ്ര, അംലോകിന്‍ഡ്, അസിത്രാല്‍, ബെറ്റാഡിന്‍, കാല്‍പോള്‍, സെഫ്റ്റം, കോംബിഫ്ലം, ഡോളോ, ഡല്‍കോഫ്ലെക്സ്, ഇക്കോസ്പ്രിന്‍, ജെലുസില്‍, ജല്റ, ലാന്റസ്, മാന്‍ഫോഴ്സ്, മെഫ്റ്റല്‍ സ്പാസ്, ഷെല്‍കാല്‍, ഹ്യൂമന്‍ മിക്സ്റ്റാര്‍ഡ്, പാന്‍ 40, ഒട്രിവിന്‍, സ്റ്റാംലോ റാന്റാക്, പാന്റോസിഡ്, സ്റ്റാംലോ റാന്റക്, തുടങ്ങിയ മരുന്നുകളില്‍ ആദ്യം ബാര്‍ കോഡ് നല്‍കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.