Sections

റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തി

Friday, Dec 16, 2022
Reported By MANU KILIMANOOR

എല്ലാ കാലയളവിലേക്കുമുള്ള എംസിഎൽആർ നിരക്കുകളാണ് ഉയർത്തിയത്


റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ വായ്പാ പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ കാലയളവിലേക്കുമുള്ള എംസിഎൽആർ നിരക്കുകളാണ് ഉയർത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, വായ്പാ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ ഡിസംബർ 15 മുതൽ പ്രാബല്യത്തിലായി. ഒറ്റ രാത്രിയിലേക്കുള്ള വായ്പാ നിരക്ക് 7.85 ശതമാനമായാണ് ഉയർന്നത്. മുൻപ് 7,60 ശതമാനം പലിശയായിരുന്നു ഈടാക്കിയിരുന്നത്. ഒരു മാസത്തേക്കുള്ള എംസിഎൽആർ 7.75 ശതമാനത്തിൽ നിന്ന് 8.00 ശതമാനമായാണ് വർദ്ധിപ്പിച്ചത്.ആറു മാസവും, ഒരു വർഷവും കാലാവധിയുള്ള വായ്പകളുടെ നിരക്ക് 8.05 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായി ഉയർത്തി. രണ്ട് വർഷത്തേക്കുള്ള എംസിഎൽആർ 8.50 ശതമാനമായും, മൂന്ന് വർഷത്തേക്കുള്ള എംസിഎൽആർ 8.60 ശതമാനമായും പുതുക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.