- Trending Now:
കൊച്ചി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ രാജ്യവ്യാപകമായി 75 ലീഡ് ജില്ലകളിൽ പാർട്ടീഷൻ ഹോറേഴ്സ് റിമമ്പറൻസ് ഡേ എക്സിബിഷനുകൾ നടത്തി. വിഭജനമുണ്ടായ കാലത്ത് ദശലക്ഷണക്കിന് ആളുകൾ അനുഭവിച്ച കഷ്ടപ്പാടുകളിലേക്കും വേദനകളിലേക്കും വെളിച്ചം വീശുകയെന്ന ലക്ഷ്യത്തോടെയാണ് എക്സിബിഷൻ നടത്തിയത്.
ഓഫീസുകളിലും വീടുകളിലുമായ നടത്തിയ ഹർ ഘർ തിരംഗ പ്രചരണത്തിലും പങ്കെടുത്ത ബാങ്ക് ജീവനക്കാർ ലഹരി വിമുക്ത ഭാരതത്തിനായുള്ള നശ മുക്ത ഭാരത് അഭിയാൻ പ്രതിജ്ഞയും ഏറ്റുചൊല്ലി. മുബൈ കോർപ്പറേറ്റ് ഓഫീസിൽ ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദേബദത്ത ചന്ദ് ദേശീയ പതാക ഉയർത്തി.
ഇൻഫോപാർക്കിൽ ദേശീയപതാകയുയർത്തി സ്വാതന്ത്ര്യദിനം കൊണ്ടാടി... Read More
രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ അതിനായി ദുരിതമനുഭവിച്ചവരെ സ്മരിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദേബദത്ത ചന്ദ് പറഞ്ഞു. ഇന്ത്യൻ സമ്പദ്ഘടനയുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ബാങ്ക് ഓഫ് ബറോഡ സുപ്രധാന പങ്കാണു വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.