Sections

സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ ഷാഗുൻ എസ്ഐപിയുമായി ആക്സിസ് മ്യൂച്വൽ ഫണ്ട്

Tuesday, Sep 01, 2026
Reported By Admin
Axis Mutual Fund Launches Shagun SIP for Digital Gold and Silver

കൊച്ചി: സ്വർണ്ണത്തിലും വെള്ളിയിലും ഗ്രാം അടിസ്ഥാനത്തിൽ ഡിജിറ്റലായി നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ഷാഗുൻ എസ്ഐപിയുമായി ആക്സിസ് മ്യൂച്വൽ ഫണ്ട്. ഗ്രാം അടിസ്ഥാനത്തിൽ ഡിജിറ്റലായി നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ആദ്യത്തെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് ഫീച്ചറാണിത്. ആക്സിസ് ഗോൾഡ് ഫണ്ട്, ആക്സിസ് സിൽവർ ഫണ്ട് ഓഫ് ഫണ്ട് എന്നീ സ്കീമുകളിലൂടെയാണ് നിക്ഷേപിക്കാൻ സാധിക്കുന്നത്.

ഷാഗുൻ എസ്ഐപി വഴി പരമാവധി 25 കിലോ സ്വർണ്ണവും 50 കിലോ വരെ വെള്ളിയും നിക്ഷേപകർക്ക് സ്വരൂപിക്കാം. ഈ സ്കീമുകളിലൂടെ നടത്തുന്ന നിക്ഷേപങ്ങളിൽ സ്വർണ്ണത്തിന് 99.5 ശതമാനവും വെള്ളിക്ക് 99.9 ശതമാനവും പരിശുദ്ധി ഉറപ്പുനൽകുന്നു.

സ്വർണ്ണമോ വെള്ളിയോ വാങ്ങുമ്പോഴുള്ള പണിക്കൂലി, സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൾ, സുരക്ഷാ ആശങ്ക, പരിശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ എന്നിവ ഇവിടെ ഒഴിവാക്കാം. ചെറിയ തുകകളായി സ്ഥിരമായി നിക്ഷേപിക്കാൻ സാധിക്കുന്നതിനാൽ, കാലക്രമേണ വിപണി വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നിക്ഷേപച്ചെലവ് ശരാശരിയാക്കാനും നിക്ഷേപകർക്ക് സാധിക്കും. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾക്കായി ഒരു നിശ്ചിത അളവ് സ്വർണ്ണമോ വെള്ളിയോ ലക്ഷ്യം വെച്ച് ഉപഭോക്താക്കൾക്ക് നിക്ഷേപം ആരംഭിക്കാം. ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ സൗകര്യം ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.