- Trending Now:
കൊച്ചി: ആക്സിസ് മ്യൂചൽ ഫണ്ടിൻറെ ആക്സിസ് ഇൻകം പ്ലസ് ആർബിട്രേഡ് പാസീവ് ഫണ്ട് ഓഫ് ഫണ്ട്സ് ന്യൂ ഫണ്ട് ഓഫർ ഒക്ടോബർ 28 മുതൽ നവംബർ 11 വരെ നടക്കും. ഡെറ്റ് മ്യൂചൽ ഫണ്ടുകളിൽ 50 മുതൽ 65 ശതമാനം വരെയും ആർബിറ്റേജ് ഫണ്ടുകളിൽ 35 മുതൽ 50 ശതമാനം വരെയും നിക്ഷേപമാവും ഈ പദ്ധതിയിലൂടെ നടത്തുക. മണി മാർക്കറ്റ് പദ്ധതികളിൽ പരമാവധി അഞ്ചു ശതമാനം വരെ നിക്ഷേപിക്കും. പാസിവ് ഡെറ്റ് മ്യൂചൽ പണ്ടുകളിലും ആർബിറ്റേജ് ഫണ്ടുകളിലും നിക്ഷേപിച്ച് മധ്യകാല നേട്ടം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കുറഞ്ഞ അപേക്ഷ തുക 100 രൂപയും അതിന് ശേഷം ഒരു രൂപയുടെ ഗുണിതങ്ങളുമാണ്.
ദേവാംഗ് ഷാ, ആദിത്യ പഗാറിയ, ഹാർദിക് ശാസ്ത്ര, കാർത്തിക് കുമാർ എന്നിവരാണ് ഫണ്ട് മാനേജർമാർ.
നിക്ഷേപകരെ കേന്ദ്രീകരിച്ചുള്ളതും പുതുമയുള്ളതുമായ ലളിതമായി മികച്ച പ്രകടനങ്ങൾ ലഭ്യമാക്കുന്നതിലാണ് തങ്ങൾ എന്നും ശ്രദ്ധ പതിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്സി മ്യൂചൽ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാർ പറഞ്ഞു. ഈ തലത്തിലുള്ളതും സ്ഥിരതയും സുതാര്യതയുമുള്ള നികുതിയുടെ കാര്യത്തിൽ ഗുണകരവുമായ പദ്ധതിയാണ് ആക്സിസ് ഇൻകം പ്ലസ് ആർബിട്രേജ് പാസിവ് ഫണ്ട് ഓഫ് ഫണ്ട്സ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.