- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ന്യൂ ഇക്കണോമി ഗ്രൂപ്പിന് (എൻഇജി) കീഴിൽ സ്റ്റാർട്ട്-അപ്പ് ജീവനക്കാർക്കായി രൂപകൽപന ചെയ്ത കോർപ്പറേറ്റ് സാലറി പ്രോഗ്രാമിന് തുടക്കമിട്ടതായി പ്രഖ്യാപിച്ചു. വളർച്ചാ ഘട്ടം മുതൽ ഐപിഒ വരെ സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ബാങ്കിങ് പങ്കാളി എന്ന നിലയിലുള്ള ബാങ്കിൻറെ സ്ഥാനത്തിന് കൂടുതൽ അടിത്തറപാകി പുതിയ കാലത്തെ സംരംഭങ്ങളെയും അവയുടെ ജീവനക്കാരെയും, അവർക്ക് അനുയോജ്യമായ സാമ്പത്തിക, ജീവിതശൈലി, ക്ഷേമ ആനുകൂല്യങ്ങൾ നൽകി പിന്തുണയ്ക്കുന്നതിനുള്ള ബാങ്കിൻറെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ പ്രഖ്യാപനം.
നൂതന ആശയങ്ങളെയും സഹകരണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ സ്ഥാപകരെയും നിക്ഷേപകരെയും വ്യവസായ രംഗത്തെ പ്രോത്സാഹകരെയും ഒരുമിപ്പിക്കുന്ന ആക്സിസ് ബാങ്കിൻറെ പ്രമുഖ പരിപാടിയായ സ്റ്റാർട്ട്-അപ്പ് സോഷ്യൽ ചടങ്ങിലാണ് കോർപ്പറേറ്റ് സാലറി പ്രോഗ്രാം പ്രഖ്യാപിച്ചത്. ഫണ്ടിങ് ലഭിച്ച സ്റ്റാർട്ട്-അപ്പുകളിലെയും ഡിജിറ്റൽ ബിസിനസുകളിലെയും ജീവനക്കാർക്കായി മാത്രമായി രൂപകൽപന ചെയ്തതാണ് ഈ കോർപ്പറേറ്റ് സാലറി പ്രോഗ്രാം. ഇത് ഡിജിറ്റൽ മേഖലയിലെ ജീവനക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന സീറോ-ബാലൻസ് സേവിങ്സ് അക്കൗണ്ട്, സമഗ്ര ഇൻഷുറൻസ് പരിരക്ഷ, എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ, വ്യക്തിഗതമാക്കിയ ലോൺ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലൈഫ്സ്റ്റൈൽ-സാമ്പത്തിക ക്ഷേമ ആനുകൂല്യങ്ങളും നൽകും. ജെൻ സീ, ജെൻ ആൽഫ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള ഈ പ്രോഗ്രാം ഹെൽത്ത് ചെക്ക്-അപ്പുകൾ, ഫിറ്റ്നസ്, യാത്ര, വിദ്യാഭ്യാസം, വിനോദം എന്നിവയുൾപ്പെടെയുള്ള ലൈഫ്സ്റ്റൈൽ ആവശ്യങ്ങളിൽ ശക്തമായ മൂല്യം വാഗ്ദാനം ചെയ്യുന്നു.
ഈ പ്രോഗ്രാമിലെ സ്വിച്ച് ടു സേവ് ഫീച്ചർ വഴി ജീവനക്കാർക്ക് അക്കൗണ്ട് വേരിയൻറ് അനുസരിച്ച് പ്രതിവർഷം 46,000 രൂപ മുതൽ 2.4 ലക്ഷം വരെ ലാഭിക്കാനും സാധിക്കും. ഈ പ്രോഗ്രാമിന് കീഴിലുള്ള ഓരോ ശമ്പള അക്കൗണ്ട് ഉടമയുടെയും സാമ്പത്തിക ക്ഷേമം ഗണ്യമായി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളെല്ലാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.