Sections

കാൻസർ ഗവേഷണ പരിചരണ സംരംഭങ്ങൾക്ക് പിന്തുണയുമായി ആക്സിസ് ബാങ്ക്

Thursday, Feb 06, 2025
Reported By Admin
Axis Bank Supports Cancer Research & Patient Care on World Cancer Day

കൊച്ചി: ലോക കാൻസർ ദിനത്തിൽ ഇന്ത്യയിലെ കാൻസർ ഗവേഷണത്തിനും രോഗി പരിചരണ സംരംഭങ്ങൾക്കും പിന്തുണയുമായി ആക്സിസ് ബാങ്ക്. ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രശസ്ത കാൻസർ സ്ഥാപനങ്ങളായ ടാറ്റ മെമ്മോറിയൽ സെന്ററിന് കീഴിലുള്ള നാഷണൽ കാൻസർ ഗ്രിഡ് (എൻസിജി), ദി ഇന്ത്യൻ കാൻസർ സൊസൈറ്റി (ഐസിഎസ്), സെന്റ് ജൂഡ് ഇന്ത്യ ചൈൽഡ് കെയർ സെന്ററുകൾ എന്നിവയുമായി സഹകരണം പ്രഖ്യാപിച്ചു. ഓങ്കോളജിയിൽ ഇന്ത്യയുടെ ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കുന്നതിനും, കാൻസർ പരിചരണത്തിനും, രോഗനിർണയത്തെയും ചികിത്സയെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, കാൻസർ ഗവേഷണവും നവീകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിനും ബാങ്ക് സഹായിക്കും.

ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി (ഗ്ലോബോകാൻ) പ്രകാരം 2040 ആകുമ്പോഴേക്കും ഇന്ത്യയിൽ കാൻസർ കേസുകൾ ഗണ്യമായി വര്ദ്ധിച്ച് 2.08 ദശലക്ഷത്തിലെത്തുമെന്നും ഇത് 2020 മുതൽ 57.5 ശതമാനം വർദ്ധിക്കുമെന്നും കണക്കാക്കുന്നു. കാൻസർ ഗവേഷണത്തിലും നവീകരണത്തിലും മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളിലും ചികിത്സ ലഭ്യമാകുന്നതിലെ രോഗികളുടെ പ്രയാസം ലഘൂകരിക്കുന്നതിലും രാജ്യത്തിന്റെ ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത് എടുത്തുകാണിക്കുന്നു.

രാജ്യത്തിന്റെ കാൻസർ ഗവേഷണം, ചികിത്സ, രോഗി പരിചരണം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രധാന സ്ഥാപനങ്ങളുമായുള്ള ആക്സിസ് ബാങ്കിന്റെ പങ്കാളിത്തം ആരോഗ്യ സംരക്ഷണ മേഖലയിൽ ദീർഖകാല കഴിവുകൾ വളർത്തിയെടുക്കുക എന്ന ബാങ്കിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നുവെന്ന് ആക്സിസ് ബാങ്ക് സ്ട്രാറ്റജിക് പ്രോഗ്രാംസ് ആന്ഡ് സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് എക്സിക്യൂട്ടീവ് വിജയ് മുൽബാഗൽ പറഞ്ഞു.

ടാറ്റ മെമ്മോറിയൽ സെന്ററിന്റെ ഭാഗമായ നാഷണൽ കാൻസർ ഗ്രിഡുമായുള്ള(എൻസിജി) ദീർഘകാല പങ്കാളിത്തത്തിലൂടെ ദേശീയ ടെലി-കൺസൾട്ടേഷൻ പ്ലാറ്റ് ഫോം, ട്യൂമർ ബയോബാങ്ക്, ഓങ്കോളജി ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകളുടെ ഡിജിറ്റലൈസേഷൻ, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിനായി വിർച്വൽ സ്കില്സ് ലാബ് തുടങ്ങിയ സംരംഭങ്ങളെ ബാങ്ക് സഹായിക്കും. എൻസിജി യുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇന്ത്യയിലുടനീളമുള്ള 300ൽ അധികം ആശുപത്രികൾക്ക് കൂടാതെ രാജ്യത്ത മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കും പ്രയോജനം ചെയ്യുക എന്നതാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.