Sections

ക്രെഡിറ്റ് കാർഡ് പോയിൻറ് കൺവേർഷന് ആക്‌സിസ് ബാങ്ക് - എയർ ഇന്ത്യ സഹകരണം

Wednesday, Nov 29, 2023
Reported By Admin
Axis Bank Air India

കൊച്ചി: ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ആക്സിസ് എഡ്ജ് റിവാർഡ് പോയിൻറുകളും എഡ്ജ് മൈലുകളും എയർ ഇന്ത്യ ഫ്ളയിങ് റിട്ടേൺ പോയിൻറുകളായി മാറ്റിയെടുക്കാനുള്ള സഹകരണത്തിന് ആക്സിസ് ബാങ്കും എയർ ഇന്ത്യയും തുടക്കം കുറിച്ചു.

എയർ ഇന്ത്യ ഫ്ളൈറ്റുകൾക്കായോ ക്യാബിൻ അപ്ഗ്രേഡുകൾക്കായോ ഈ പോയിൻറുകൾ മാറ്റിയെടുക്കാം. ഫ്ളയിങ് റിട്ടേൺസിൻറെ മറ്റ് 25 പങ്കാളിത്ത എയർലൈനുകൾക്കായും ഇതു റിഡീം ചെയ്യാം. വിവിധ വിഭാഗം കാർഡുകൾക്ക് വിവിധ അനുപാതത്തിലാവും പോയിൻറുകൾ മാറ്റിയെടുക്കാനാവുക.

ബർഗണ്ടി പ്രൈവറ്റ്, ബർഗണ്ടി ക്രെഡിറ്റ് കാർഡിനുള്ള മാഗ്നസിൽ 5 എഡ്ജ് റിവാർഡ് പോയിൻറുകൾ 4 ഫ്ളയിങ് റിട്ടേൺ പോയിൻറുകളാക്കി മാറ്റാം. മാഗനസ്, റിസർവ് ക്രെഡിറ്റ് കാർഡുകളിൽ 5 എഡ്ജ് റിവാർഡ് പോയിൻറുകൾ 2 ഫ്ളയിങ് റിട്ടേൺ പോയിൻറുകളാക്കി മാറ്റാം. അറ്റ്ലസ് ക്രെഡിറ്റ് കാർഡിൽ 1 എഡ്ജ് റിവാർഡ് പോയിൻറ്, 2 ഫ്ളയിങ് റിട്ടേൺ പോയിൻറുകളാക്കി മാറ്റാം. സെലക്ട്, പ്രിവിലേജ് & റിവാർഡ്സ് ക്രെഡിറ്റ് കാർഡുകളിൽ 10 എഡ്ജ് റിവാർഡ് പോയിൻറുകൾ 1 ഫ്ളയിങ് റിട്ടേൺ പോയിൻറായി മാറ്റാം. മറ്റ് യോഗ്യതയുള്ള കാർഡുകളിൽ 20 എഡ്ജ് റിവാർഡ് പോയിൻറുകൾ 1 ഫ്ളയിങ് റിട്ടേൺ പോയിൻറായി മാറ്റാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.