Sections

ഇന്ത്യയിലെ ആദ്യ എൽഇഡി ക്രെഡിറ്റ് കാർഡുമായി എയു സ്മോൾ ഫിനാൻസ് ബാങ്ക്

Friday, Sep 11, 2026
Reported By Admin
AU Small Finance Bank Launches India’s First LED Credit Card

  • വിസ, ചെക്ക് എന്നിവരുമായി ചേർന്നാണ് കാർഡ് പുറത്തിറക്കിയത്

കൊച്ചി: എയു സ്മോൾ ഫിനാൻസ് ബാങ്ക് വിസ, ചെക്ക് എന്നിവരുമായി ചേർന്ന് ഇന്ത്യയിലെ ആദ്യ എൽഇഡി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ വെച്ചാണ് ചെക്ക് എയു ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്. ലൈഫ് ടൈം ഫ്രീ കാർഡാണിത്.

കോൺടാക്റ്റ്ലെസ് പേയ്മെന്റുകൾ (ടാപ്പ് ആൻഡ് പേ) നടത്തുമ്പോൾ കാർഡ് പ്രകാശിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, സൊമാറ്റോ, ബിഗ്ബാസ്ക്കറ്റ്, ആപ്പിൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിലെ ഇടപാടുകൾക്കും യൂട്ടിലിറ്റി പേയ്മെന്റുകൾക്കും ചെക്ക് ട്രാവലിനും 12 ശതമാനം റിവാർഡ് പോയിന്റുകൾ ലഭിക്കും. 10,000ലധികം വരുന്ന മറ്റ് ബ്രാൻഡുകളിലെ ഇടപാടുകൾക്ക് അഞ്ച് ശതമാനം റിവാർഡ് പോയിന്റുകളും യോഗ്യമായ മറ്റ് എല്ലാ ഇടപാടുകൾക്കും ഒരു ശതമാനം റിവാർഡ് പോയിന്റുകളും ലഭിക്കും.

ചെക്ക് ആപ്പിലൂടെ രണ്ട് പോയിന്റുകൾ ഒരു രൂപ എന്ന നിരക്കിൽ യാത്രാ ബുക്കിങ്ങുകൾക്കും ഗിഫ്റ്റ് കാർഡുകൾ വാങ്ങാനുമായി റിഡീം ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.