Sections

7 രൂപ ദിനം നിക്ഷേപിച്ച് 5000 രൂപ പെൻഷൻ നേടാം

Friday, Feb 11, 2022
Reported By admin
Atal Pension Yojana

നിക്ഷേപകര്‍ക്ക് 60 വയസിനു ശേഷം പെന്‍ഷന്‍ ലഭിക്കുന്നു

 

സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന(എ.പി.വൈ)പദ്ധതിയില്‍  ചേരുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.18നും  40നും മധ്യേപ്രായമുള്ള ഇന്ത്യന്‍ പൗരനായ തൊഴിലാളികള്‍ക്ക് ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും.എപിവൈ നിയന്ത്രിക്കുന്നത് പെന്‍ഷന്‍ ഫണ്ട്  റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ്.

നിക്ഷേപകര്‍ക്ക് 60 വയസിനു ശേഷം പെന്‍ഷന്‍ ലഭിക്കുന്നു. കുറഞ്ഞത് 1,000 രൂപ മുതല്‍ 5,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. നിക്ഷേപത്തുകയും പദ്ധതിയില്‍ ചേര്‍ന്ന കാലയളവും അനുസരിച്ചാവും പെന്‍ഷന്‍ തുക ലഭിക്കുക. അതിനാല്‍ എത്രയും പെട്ടെന്ന് ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ അത്രയും പ്രയോജനകരം.

18 വയസില്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരുന്ന ഒരാള്‍ക്ക് 60 വയസിനുശേഷം 5,000 രൂപ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ അദ്ദേഹം പ്രതിമാസം 210 രൂപ ഈ പദ്ധതിയില്‍ നിക്ഷേപിക്കണം.  അതായത് പ്രതിദിനം 7 രൂപ നിക്ഷേപിക്കുന്നതിലൂടെ 5,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും.

അതേ സമയം 1,000 രൂപയുടെ പെന്‍ഷനായി പ്രതിമാസം 42 രൂപ മാത്രം നിക്ഷേപിച്ചാല്‍ മതിയാകും.2015ലാണ് കേന്ദ്ര സര്‍ക്കാര്‍  ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയില്‍ ചേരാന്‍ സേവി0ഗ് സ് ബാങ്ക്  അക്കൗണ്ട്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.