- Trending Now:
കോഴിക്കോട്: കാലിക്കറ്റ് ഫുട്ബോൾ ക്ലബിൻറെ ആഭിമുഖ്യത്തിൽ ഗവ. സൈബർപാർക്കിൽ നടന്ന സിഎഫ് സി കോർപറേറ്റ് ചലഞ്ച് സെവൻസ് ഫുട്ബോൾ ടൂർണമൻറിൽ ആസ്റ്റർ മിംസ് ജേതാക്കളായി.
ഗവ. സൈബർപാർക്കിലെ സൈബർ സ്പോർട്സ് അരീനയിൽ നടന്ന ഫൈനലിൽ കാഫിറ്റിനെ (കാലിക്കറ്റ് ഫോറം ഫോർ ഐടി) തകർത്താണ് ആസ്റ്റർ മിംസ് കിരീടമണിഞ്ഞത്.
നിർദ്ദിഷ്ട സമയത്ത് രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായപ്പോഴാണ് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാൽട്ടിയിൽ 4-2 ന് ആസ്റ്റർമിംസ് വിജയം നേടി.
ലൂസേഴ്സ് ഫൈനൽ ഗോൾരഹിതമായതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാൽട്ടിയിൽ പീക്കേ സ്റ്റീൽ എഫ് സി മലബാർ എഫ് സിയെ 3-1 ന് പരാജയപ്പെടുത്തി. 12 കോർപറേറ്റ് ടീമുകളാണ് ടൂർണമൻറിൽ പങ്കെടുത്തത്.
അഹമ്മദ് ദേവർകോവിൽ എംഎൽഎ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗവ. സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ, കാലിക്കറ്റ് എഫ് സി സിഇഒ കേണൽ (റിട്ട) കോരത് മാത്യു, കാലിക്കറ്റ് എഫ് സി സെക്രട്ടറി ബിനോ ജോസ് ഈപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
കാലിക്കറ്റ് പ്രസ് ക്ലബ്, ആസ്റ്റർ മിംസ് കാലിക്കറ്റ്, കെൻസ ടിഎംടി, മൈജി, ഹൈലൈറ്റ്, കാഫിറ്റ്, മലബാർ ഗ്രൂപ്പ്, എക്സ്പ്രസോ ഗ്ലോബൽ, പീക്കെ സ്റ്റീൽ, സൈലം ലേണിംഗ്, പാരഗൺ, ജിടെക് എന്നീ ടീമുകളാണ് കോർപറേറ്റ് ചലഞ്ചിൽ മാറ്റുരച്ചത്.
മെയ് ഒമ്പതിനാണ് സിഎഫ് സി കോർപറേറ്റ് ഫുട്ബോൾ ടൂർണമെൻറിന് ഗവ. സൈബർപാർക്കിൽ തുടക്കമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.