- Trending Now:
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 16-ാമത് അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു.
സംസ്ഥാനതലത്തിൽ ഏറ്റവും നല്ല ജൈവകർഷകന് രണ്ടു ലക്ഷം (Rs. 2,00,000) രൂപയും ജില്ലാതലത്തിൽ 50,000/- രൂപാ വീതമുള്ള 13 അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകൾക്കായി 10,000/- രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളും ഉണ്ടായിരിക്കും.
മൂന്നു വർഷത്തിനു മേൽ പൂർണമായും ജൈവഭക്ഷണകൃഷി ചെയ്യുന്ന കേരളത്തിലെ കർഷകരെയാണ് അവാർഡിന് പരിഗണിക്കുന്നത്. വെള്ളക്കടലാസിൽ കൃഷിയുടെ ലഘു വിവരണവും പൂർണ മേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും 2 ഫോൺ നമ്പരും, ജില്ലയും അപേക്ഷയിൽ എഴുതിയിരിക്കണം. ഫോട്ടോകളോ, മറ്റു സർട്ടിഫിക്കറ്റുകളോ അപേക്ഷയോടൊപ്പം അയക്കരുത്.
അപേക്ഷ അയക്കേണ്ട വിലാസം: കെ. വി. ദയാൽ, അവാർഡ് കമ്മറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ., ആലപ്പുഴ - 688525. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2024 നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 9447152460, 9447249971.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.