Sections

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഹാൻഡലൂം ടെക്നോളജി-കണ്ണൂരിൽ (ഐ.ഐ.എച്ച്.ടി)  ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Thursday, Jun 15, 2023
Reported By Admin
Job Oriented Courses

ക്ലോത്തിംഗ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു


കേരള സർക്കാർ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലൂം ടെക്നോളജി-കണ്ണൂരിൽ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫാഷൻ ഡിസൈനിംഗ്, ഗാർമെന്റ് മാനുഫാക്ചറിംഗ് ടെക്നോളജി, അപ്പാരൽ പ്രൊഡക്ഷൻ ടെക്നോളജി, പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് മാനേജ്മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്സ്, ഗാർമെന്റ് ലാബ് തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി ഉൾക്കൊള്ളുന്ന ഈ കോഴ്സിൽ ലോകോത്തര ഡിസൈൻ സോഫ്റ്റു വെയറുകളായ കോറൽ ഡ്രോ, ഫോട്ടോഷോപ്പ്, റീച്ച്, കാഡ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനവും നൽകുന്നു. കൂടാതെ കമ്പ്യൂട്ടർ ഫാഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡ്രസ്സ് ഡിസൈനിംഗ്, പറ്റേൺ മേക്കിംഗ്, തുണിയുടെ ഘടന അറിയുവാൻ വേണ്ടി നെയ്ത്ത് പരിശീലനം, തുണിയുടെ ക്വാളിറ്റി മനസ്സിലാക്കുന്നതിന് വേണ്ടി ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവ ഈ കോഴ്സിന്റെ പ്രത്യേകതയാണ്.

ഒരു വർഷക്കാലയളവുള്ള ഈ കോഴ്സിന് എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. കോഴ്സ് പൂർത്തിയാകുന്ന മുറയ്ക്ക് വീവിംഗ്, പ്രോസസ്സിംഗ്, ഗാർമെന്റ് മേക്കിംഗ് ഫാക്ടറികളിൽ ജോലി സാധ്യതയുള്ള കോഴ്സാണിത്. കോഴ്സ് ഫീ കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 10 അപേക്ഷകൾ നേരിട്ടും, www.iihtkannur.ac.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസില്ല. അപേക്ഷ ഫോറം ഇൻസ്റ്റിറ്റിറ്റിയൂട്ട് വെബ്സൈറ്റിൽ നി്ന്ന് ഡൗൺലോഡ് ചെയ്തും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്. അപേക്ഷകൾ തപാലിലോ, നേരിട്ടോ ഓലൈൻ മുഖേനയോ അയക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക :

എക്സിക്യൂട്ടീവ് ഡയറക്ടർ ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ പി. ഒ. കിഴുന്ന, തോട്ടട ഫോൺ 0497 2835390

Website : www.iihtkannur.ac.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.