Sections

ഒക്ടോബര്‍ 11ന് ഗുഡ്‌ബൈ; വെറും 80 രൂപയ്ക്ക് കാണാം ...!!

Tuesday, Oct 11, 2022
Reported By admin
movie

ഒക്‌ടോബർ 7 നാണ് Goodbye റിലീസ് ചെയ്‌തത്.  ഒരു ഫാമിലി എന്റർടെയ്നർ ആയ ഈ ചിത്രത്തില്‍  നീന ഗുപ്തയും രശ്മിക മന്ദാനയും അമിതാബ് ബച്ചനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

 

അമിതാഭ് ബച്ചനും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമായ ഗുഡ്‌ബൈ  ഒക്ടോബര്‍ 11 ന് വെറും  80 രൂപയ്ക്ക്  കാണാം. ഇന്ന്‌ (ഒക്ടോബര്‍ 11 ന്) ചിത്രത്തിന്‍റെ ടിക്കറ്റ് വെറും 80 രൂപയ്ക്ക് ലഭിക്കും.  മഹാനായകന്‍ അമിതാഭ് ബച്ചന് 80 വയസ്  തികയുന്ന അവസരത്തിലാണ് നിര്‍മ്മാതാക്കള്‍ പ്രേക്ഷകര്‍ക്കായി ഈ സമ്മാനം ഒരുക്കിയത്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ റിലീസ് ആണ്  ഗുഡ്‌ബൈ. 

അമിതാഭ് ബച്ചൻ ജന്മദിന സ്‌പെഷ്യൽ ആയാണ് നിര്‍മ്മാതാക്കള്‍ ഈ ഓഫര്‍ ആരാധകര്‍ക്കായി നല്‍കിയിരിയ്ക്കുന്നത്. ഇൻസ്റ്റാഗ്രാമില്‍ ബാലാജി മോഷൻ പിക്‌ചേഴ്‌സിൽ നിന്നുള്ള ഒരു പോസ്റ്റ് ഇങ്ങനെ പറയുന്നു, “ബിഗ് ബിയ്ക്ക് നാളെ 80 വയസ്സ് തികയുന്നു, ഇത് അദ്ദേഹത്തിന്‍റെ  80-ാം ജന്മമാണ്.  അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ സിനിമ #Goodbye നിങ്ങളുടെ അടുത്തുള്ള സിനിമാശാലകളിൽ നിങ്ങളുടെ കുടുംബത്തോടൊപ്പം കണ്ടുകൊണ്ട് അദ്ദേഹത്തിന്‍റെ ജന്മദിനം നിങ്ങള്‍ക്കും ആഘോഷിക്കാം, 2022 ഒക്ടോബർ 11-ന് 80 രൂപ മാത്രം, നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക". 

 

ഒക്‌ടോബർ 7 നാണ് Goodbye റിലീസ് ചെയ്‌തത്.  ഒരു ഫാമിലി എന്റർടെയ്നർ ആയ ഈ ചിത്രത്തില്‍  നീന ഗുപ്തയും രശ്മിക മന്ദാനയും അമിതാബ് ബച്ചനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വികാസ് ബഹൽ സംവിധാനം ചെയ്ത ചിത്രത്തിൽ  സുനിൽ ഗ്രോവർ, പവയിൽ ഗുലാത്തി, ആശിഷ് വിദ്യാർത്ഥി, എല്ലി അവ്രാം, സാഹിൽ മേത്ത, ശിവിൻ നാരംഗ്, ഷയാങ്ക് ശുക്ല, പുതുമുഖം അഭിഷേഖ് ഖാൻ, അരുൺ ബാലി എന്നിവരും അഭിനയിക്കുന്നു. 

പ്രിയപ്പെട്ടവരുടെ വേര്‍പാട്‌ അത് സൃഷ്ടിക്കുന്ന വൈകാരിക നൊമ്പരവും ഒപ്പം നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ജീവിതം, കുടുംബം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു കഥയാണ് ഗുഡ്‌ബൈ.  

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.