Sections

ഹൃത്വിക് റോഷന്റെ പരസ്യം പിന്‍വലിച്ച് സൊമാറ്റോ

Tuesday, Aug 23, 2022
Reported By MANU KILIMANOOR

മത വികാരം വൃണപ്പെടുത്തുന്നു, ഹൃത്വിക് റോഷന്റെ സൊമാറ്റോ പരസ്യത്തിനെതിരെ പൂജാരിമാര്‍

 

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ പ്രത്യക്ഷപ്പെട്ട സൊമാറ്റോയുടെ പരസ്യം, മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ച് മഹാകാല്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ രംഗത്ത്. പരസ്യം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനമായ സൊമാറ്റോ തയ്യാറാകണമെന്നും ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്ര പൂജാരിമാരായ മഹേഷും ആശിഷും ആവശ്യപ്പെട്ടു. ഉജ്ജയിനില്‍ നിന്ന് ഒരു താലി മീല്‍ കഴിക്കാന്‍ തനിക്ക് തോന്നിയെന്നും അതിനാല്‍ മഹാകാലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുവെന്നും പരസ്യത്തില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നു.

മഹാകാല്‍ ക്ഷേത്രത്തില്‍ പ്രസാദം വിളമ്പുന്നത് താലിയിലാണെന്നും അതിനാല്‍ പരസ്യം ക്ഷേത്രത്തെയും വിശ്വാസികളെയും അപമാനിക്കുന്നു എന്നുമാണ് പൂജാരിമാരുടെ പരാമര്‍ശം. ഇരുവരും മഹാകാല്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനായ ഉജ്ജയിന്‍ ജില്ല കലക്ടര്‍ ആശിഷ് സിങിനെ സമീപിച്ച് കമ്പനിക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടു. ക്ഷേത്രം സൗജന്യ ഭക്ഷണം പ്രസാദമായി നല്‍കാറുണ്ടെന്നും അത് വില്‍ക്കുന്നില്ലെന്നും പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കലക്ടര്‍ ആശിഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.