Sections

ആമസോണ്‍ അക്കാദമി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Friday, Nov 25, 2022
Reported By MANU KILIMANOOR

ശക്തമായ ഇന്ത്യയിലെ എഡ്‌ടെക് സെക്ടറില്‍ കാലൂന്നുകയെന്ന ലക്ഷ്യമായിരുന്നു കമ്പനിക്ക്

രാജ്യത്തെ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോണ്‍ കമ്പനി വ്യക്തമാക്കി. 2023 ഓഗസ്റ്റ് മുതല്‍ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. ഇപ്പോഴത്തെ അക്കാദമിക് ബാച്ചില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ പണവും തിരിച്ച് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിന് സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ 2021 ജനുവരി മാസത്തിലാണ് ആമസോണ്‍ അക്കാദമി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കൊവിഡിനെ തുടര്‍ന്ന് ശക്തമായ ഇന്ത്യയിലെ എഡ്‌ടെക് സെക്ടറില്‍ കാലൂന്നുകയെന്ന ലക്ഷ്യമായിരുന്നു കമ്പനിക്ക്.

ബൈജൂസ്, അണ്‍അക്കാദമി, വേദാന്തു തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു ആമസോണിന്റെ വരവ്. അതേസമയം, നിലവിലെ ഉപഭോക്താക്കളുടെ താത്പര്യം കൂടി സംരക്ഷിക്കാനുറച്ച് ഘട്ടംഘട്ടമായാവും കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുക.കഴിഞ്ഞ മാസം തന്നെ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന സൂചന തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. 2024 ഒക്ടോബര്‍ വരെ സ്റ്റഡി മെറ്റീരിയലുകള്‍ ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് കിട്ടും. എന്നാല്‍ ഇതിന് തുക ഈടാക്കില്ലെന്നും മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.