Sections

ആലിയ ഭട്ട്, റണ്‍ബീര്‍ കപൂര്‍ ജോഡിയുടെ കൗതുകകരമായ ആസ്തികള്‍

Sunday, Apr 17, 2022
Reported By admin
alia and ranbir

ഇപ്പോള്‍ താര ജോഡികളുടെ ഇരുവരുടെയും ആസ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്


വിരാട് കോലി- അനുഷ്‌ക ശര്‍മ, ദീപിക- റണ്‍വീര്‍ സിങ് ദമ്പതികള്‍ക്ക് പിന്നാലെ ബോളിവുഡ് സൂപ്പര്‍ ജോഡികളായ ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും വിവാഹിതരായിരിക്കുകയാണ്. ഇപ്പോള്‍ താര ജോഡികളുടെ ഇരുവരുടെയും ആസ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. ആഡംബര കാറുകള്‍, ലക്ഷ്വറി പ്രോപ്പര്‍ട്ടി, വിവിധ ആഡംബര ഉത്പന്നങ്ങള്‍ എന്നിവയെല്ലാം കൂടി 839 കോടി രൂപയിലേറെയാണ് ഇരുവരുടെയും ആസ്തി. ആലിയ ഭട്ടിന് 517 കോടി രൂപയാണ് ആസ്തി. റണ്‍ബീര്‍ കപൂറിന് 330 കോടി രൂപയും. റണ്‍ബീറിന്റെ ആസ്തിയേക്കാള്‍ കൂടുതല്‍ ആണ് ആലിയ ഭട്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ ആസ്തി എന്നതും കൗതുകകരമാണ്,

റണ്‍ബീറിനെ പിന്നിലാക്കി ആലിയഭട്ട്

ആസ്തിയുടെ കാര്യത്തില്‍ ബോളിവുഡിലെ മുന്‍നിര യുവാക്കള്‍ക്കൊപ്പമുണ്ട് ആലിയ ഭട്ട്. റണ്‍ബീര്‍ കപൂറിനേക്കാള്‍ സമ്പന്നയായ ആലിയ ഭട്ടിന്റെ താരമൂല്യവും കുത്തനെ ഉയര്‍ന്നിട്ടുണ്ട് കഴിഞ്ഞ വര്‍ഷം ഏകദേശം 517 കോടി രൂപയോളമായിരുന്നു ആസ്തി. സിനിമകള്‍ക്ക് പുറമെ പരസ്യ ചിത്രങ്ങളില്‍ നിന്നുമുണ്ട് വരുമാനം. ഒരു പരസ്യചിത്രത്തിന് രണ്ട് കോടി രൂപയോളമാണ് പ്രതിഫലം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസും ആലിയക്കുണ്ട്.

ജുഹുവിലെ രണ്ട് കോടി രൂപയുടെ വസതിയോട് ചേര്‍ന്നാണ് ആലിയയുടെ എറ്റേണല്‍ സണ്‍ഷൈന്‍ എന്ന പ്രൊഡക്ഷന്‍ ഹൗസ്. ഔഡി വാഹങ്ങളുടെ നീണ്ട നിരക്ക്പുറമെ, ബിഎംഡബ്ല്യൂ 7 സീരീസ്, ലാന്‍ഡ് റോവര്‍, റേഞ്ച് റോവര്‍ തുടങ്ങിയ ആഢംബര വാഹനങ്ങളും ആലിയ ഭട്ടിനുണ്ട്. നൈക, ഫൂല്‍.കോം തുടങ്ങിയ കമ്പനികളിലും ആലിയയ്ക്ക് നിക്ഷേപമുണ്ട്. കുട്ടികള്‍ക്ക് മാത്രമായുള്ള വസ്ത്ര വ്യാപാര രംഗത്തും ആലിയ ഭട്ടുണ്ട്. സ്വന്തം ബിസിനസിലൂടെയുമുണ്ട് നല്ലൊരു വരുമാനം.

പരസ്യങ്ങളിലൂടെ കിടിലന്‍ വരുമാനം

ബോളിവുഡിലെ മികച്ച യുതാരങ്ങളില്‍ ഒരാളായ രണ്‍ബീറും ആസ്തിയില്‍ അത്ര പിറകിലൊന്നുമല്ല. കഴിഞ്ഞ വര്‍ഷം 330 കോടി രൂപയോളമായിരുന്നു ആസ്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ചിത്രത്തിന് 50 കോടി രൂപ വരെ രണ്‍ബീര്‍ പ്രതിഫലം വാങ്ങാറുണ്ടത്രെ. ബ്രാന്‍ഡ് എന്‍ഡോഴ്‌സമെന്റിലൂടെയാണ് മറ്റൊരു അധിക വരുമാനം. നിരവധി ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്നതിന് ആറ് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. ഒപ്പോ, ടാറ്റ, കൊക്കോകോള തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളില്‍ നിന്നാണിത്. ഇന്ത്യയിലും വിദേശത്തും വന്‍കിട നിക്ഷേപങ്ങളും താരത്തിനുണ്ട്. മുംബൈയിലെ രണ്‍ബീറിന്റെ വസതിക്ക് 30 കോടി രൂപയോളം വിലയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.