Sections

കേരളത്തിൽ നിന്ന് കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

Saturday, Apr 06, 2024
Reported By Admin
Air India Express

  • സംസ്ഥാനത്ത് നിന്നുള്ള അന്താരാഷ്ട്ര സർവീസുകളുടെ 33 ശതമാനവും
  • ആഭ്യന്തര സർവ്വീസുകളുടെ 15 ശതമാനവും എയർ ഇന്ത്യ എക്സ്പ്രസിൻറെത്

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നും അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. സമ്മർ ഷെഡ്യൂളിൻറെ ഭാഗമായാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും കൂടുതൽ ആഭ്യന്തര- വിദേശ സർവീസുകൾ നടത്തുന്നത്. സർവീസുകൾ വിപുലീകരിക്കുന്നതിൻറെ ഭാഗമായി ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങൾ വീതമാണ് എയർ ഇന്ത്യ എക്സ്പ്രസിൻറെ ഫ്ലീറ്റിലേക്ക് കൂട്ടിച്ചേർക്കുന്നത്.

2023നെ അപേക്ഷിച്ച് കൊച്ചി വിമാനത്താവളത്തിൽ നിന്നും ആഴ്ച തോറുമുള്ള സർവീസുകളുടെ എണ്ണം 93 ൽ നിന്ന് 104 ആക്കി ഉയർത്തിയിട്ടുണ്ട്. ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ ആരംഭിച്ചു. ഗൾഫ് മേഖലയിലെ അബുദാബി, ബഹ്റൈൻ, ദമാം, ദോഹ, ദുബായ്, മസ്ക്കറ്റ്, റിയാദ്, ഷാർജ, സലാല എന്നീ 9 കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സർവീസുണ്ട്. കൂടാതെ ഹൈദരാബാദിലേക്കും കോൽക്കത്തയിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചു. ചെന്നൈ, മുംബൈ, പൂണെ, അമൃത്സർ, അയോധ്യ, ഭുവനേശ്വർ, ഗുവാഹത്തി, ഗോവ, ഗ്വാളിയർ, ബാഗ്ഡോഗ്ര, മംഗളൂരു, റാഞ്ചി, ജയ്പൂർ, ലഖ്നൗ, സൂറത്ത്, ശ്രീനഗർ, വിജയവാഡ, വിശാഖപട്ടണം, വാരാണസി, ജിദ്ദ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൻറെ വൺ സ്റ്റോപ് സർവീസുകളും ലഭ്യമാണ്.

2023നെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ആഴ്ച തോറുമുള്ള സർവീസുകളുടെ എണ്ണം 77ൽ നിന്ന് 87 ആക്കി ഉയർത്തിയിട്ടുണ്ട്. ഇതിൽ പുതുതായി ആരംഭിച്ച ബംഗളൂരു സർവീസും എണ്ണം വർധിപ്പിച്ച റാസൽ ഖൈമ, ദമാം സർവീസുകളും ഉൾപ്പെടുന്നു.

കോഴിക്കോട് നിന്നും അൽ ഐൻ, അബുദാബി, ബഹ്റൈൻ, ദമാം, ദോഹ, ദുബായ്, ജിദ്ദ, കുവൈറ്റ്, മസ്കറ്റ്, റാസൽ ഖൈമ, റിയാദ്, ഷാർജ, സലാല എന്നിങ്ങനെ ഗൾഫ് മേഖലയിലെ 13 കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന എയർലൈൻ. കൂടാതെ കോഴിക്കോട് നിന്നും മംഗളൂരു, മുംബൈ, പുണെ, ഗോവ, ഹൈദരാബാദ്, ഗ്വാളിയർ, കോൽക്കത്ത, വാരണാസി, ലഖ്നൗ, ബാഗ്ഡോഗ്ര എന്നിവിടങ്ങളിലേക്ക് വൺ സ്റ്റോപ് സർവീസുകളും ലഭ്യമാണ്.

കണ്ണൂരിൽ നിന്നും 12 അധിക സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഷാർജ, അബുദാബി, റാസൽ ഖൈമ, ബെംഗളൂരു എന്നിവയാണ് പുതിയ റൂട്ടുകൾ.

തിരുവനന്തപുരത്ത് നിന്നുള്ള വിമാന സർവീസുകളുടെ എണ്ണം 35 എന്നത് 63 ആയി ഉയർന്നു. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടി. അബുദാബി, ബഹ്റൈൻ, ബെംഗളൂരു, കൊച്ചി, ദമാം, ദുബായ്, ദോഹ, ഹൈദരാബാദ്, മസ്ക്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ തിരുവനന്തപുരത്ത് നിന്നുണ്ട്. അമൃത്സർ, അയോധ്യ, ഭുവനേശ്വർ, ബാഗ്ഡോഗ്ര, ചെന്നൈ, ഡെൽഹി, കൊൽക്കത്ത, കണ്ണൂർ, ഗുവാഹത്തി, ഗോവ, ഗ്വാളിയർ, ജയ്പൂർ, ജിദ്ദ, ലഖ്നൗ, മംഗളൂരു, മുംബൈ, പൂണെ, റാഞ്ചി, റിയാദ്, സലാല, സൂറത്ത്, വിജയവാഡ, വിശാഖപട്ടണം, വാരാണസി എന്നിവിടങ്ങളിലേക്ക് വൺ സ്റ്റോപ് സർവീസുകളും ലഭ്യമാണ്.

കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്ന എയർലൈൻ എയർ ഇന്ത്യ എക്സ്പ്രസാണ്. എയർ ഇന്ത്യ എക്സ്പ്രസ് മാത്രം സർവീസ് നടത്തുന്ന 14 റൂട്ടുകളും മറ്റൊരു ഇന്ത്യൻ എയർലൈനും സർവീസ് നടത്താത്ത 15 റൂട്ടുകളും ഉൾപ്പടെ 38 കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.