Sections

എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും റിക്രൂട്ട് ചെയ്യുന്നു

Wednesday, May 17, 2023
Reported By Admin
Air India Express

എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ടുള്ള റോഡ്ഷോ വിജയകരമായി സംഘടിപ്പിച്ചു


കൊച്ചി : എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് പൈലറ്റുമാരെ (കമാൻഡർമാരും ഫസ്റ്റ് ഓഫീസർമാരും) റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ടുള്ള റോഡ്ഷോ വിജയകരമായി സംഘടിപ്പിച്ചു. മുംബൈയിൽ നടന്ന പരിപാടി പൈലറ്റുമാരുടെ ഗണ്യമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുകയും എയർലൈനിൻറെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.

2023 മെയ് 10, 11 തീയതികളിൽ ഡൽഹിയിലും മെയ് 12, 13 തീയതികളിൽ ബാംഗ്ലൂരിലും നടന്ന സമാനമായ റോഡ് ഷോകൾക്ക് പിന്നാലെയാണ് മുംബൈയിലെ റിക്രൂട്ട്മെന്റ് ഡ്രൈവ്. ഈ സെലക്ഷൻ പ്രോസസിൽ ഏകദേശം 300 പൈലറ്റുമാർ സജീവമായി പങ്കെടുത്തു.

പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും ഒഴിവുകൾ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ എയർ ഇന്ത്യ എക്സ്പ്രസ് അതിൻറെ തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ 280 പൈലറ്റുമാരെയും 250 ക്യാബിൻ ക്രൂ അംഗങ്ങളെയും എയർലൈൻ വിജയകരമായി റിക്രൂട്ട് ചെയ്തു.

ഡൽഹി, ബാംഗ്ലൂർ, മുംബൈ, ചെന്നൈ എന്നീ പ്രധാന മെട്രോകൾക്ക് പുറമേ, കൊച്ചി, കോഴിക്കോട്, ഇംഫാൽ, ഗുവാഹത്തി, സൂറത്ത്, അഹമ്മദാബാദ്, ഭോപ്പാൽ, മംഗലാപുരം തുടങ്ങിയ മറ്റ് നഗരങ്ങളിലും ക്യാബിൻ ക്രൂ വാക്ക്-ഇൻ റിക്രൂട്ട്മെന്റ് ഡ്രൈവുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്.

എയർ ഇന്ത്യയുടെ ലോ-കോസ്റ്റ് കാരിയറുകളും ഉപസ്ഥാപനവുമായ എയർ ഇന്ത്യ എക്സ്പ്രസിൻറെയും എയർഏഷ്യ ഇന്ത്യയുടെയും നടന്നുകൊണ്ടിരിക്കുന്ന സംയോജനവും ലയനവും എയർലൈനിൻറെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. എയർ ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കലിന് പിന്നാലെ സമഗ്രമായ വളർച്ചയ്ക്കും പരിവർത്തനത്തിനും പദ്ധതി ആരംഭിച്ചുകഴിഞ്ഞു.

എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ്, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ആഭ്യന്തര വിപണിയിലും ഹ്രസ്വ-ദൂര അന്താരാഷ്ട്ര വിപണിയിലും സേവനം നൽകുന്നതിന് എയർ ഇന്ത്യയുടെയും ടാറ്റ ഗ്രൂപ്പിൻറെയും സംയുക്ത വിഭവങ്ങൾ പ്രയോജനപ്പെടുത്താൻപദ്ധതിയിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.